സുരേഷ് ഗോപി വാക്ക് പാലിച്ചു; ആശ്വാസ വാക്കുമായി ശ്രീലക്ഷ്മിയെ കാണാൻ എത്തി

Last Updated:

Suresh Gopi meets Sreelekshmi, who was subjected to merciless cyber attack | ശ്രീലക്ഷ്മിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്

ശ്രീലക്ഷ്മിയെ കേരളം സമൂഹം മറന്നു പോകാൻ ഇടയില്ല. ഏതാനും ആഴ്ചകൾക്ക് മുൻപാണ് തൃശൂർ സ്വദേശിനിയായ ശ്രീലക്ഷ്മിയെ എല്ലാവരും അറിയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടനും സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയെ കണ്ടത് മുതലാണ് ഇവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി പലതും സംഭവിക്കുന്നത്. ഗർഭിണിയായ ശ്രീലക്ഷ്മിയെ സ്ഥാനാർഥി വയറിൽ തലോടുന്ന വീഡിയോ ആണ് കാരണം. ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആയതോട് കൂടി ശ്രീലക്ഷ്മിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. വളരെ മോശമായ കമന്റുകൾ നിർദാക്ഷണ്യം ഇവർക്ക് മേൽ വന്നു വീണു. ഒരു തെറ്റും ചെയ്യാതെ തന്നെ പ്രതികൂട്ടിൽ ആവേണ്ടി വന്ന ശ്രീലക്ഷ്മിക്ക് സാന്ത്വനമാകാൻ അധികം ആരും മുന്നോട്ടു വന്നില്ല എന്നതും ശ്രദ്ധേയമായി.
വിഡിയോക്കുള്ള കമന്റു കൂടാതെ ട്രോളുകളും നിർദാക്ഷണ്യം ഇറങ്ങി. ഒടുവിൽ സംഭവം രൂക്ഷമായതോടു കൂടി സുരേഷ് ഗോപിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയെ സന്ദർശിച്ചു. അന്ന് പ്രചാരണ തിരക്കുകളിൽപ്പെട്ട സുരേഷ് ഗോപി തിരക്ക് മാറിയ ശേഷം നേരിൽ വന്നു കാണും എന്ന കൊടുത്ത വാക്കിപ്പോൾ പാലിക്കപ്പെടുകയും ചെയ്തു. ശേഷം ലക്ഷ്മി ഉൾപ്പെടെയുള്ള അമ്മമാരെ കണ്ടതിലെ സന്തോഷം പങ്കു വച്ച് സുരേഷ് ഗോപി ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. "അമ്മയെന്നാൽ സ്നേഹം എന്നാണർത്ഥം! എത്ര അമ്മമാരെയാണ് ഈ വഴിയിൽ കാണാൻ സാധിച്ചത്! അവരുടെ സ്നേഹമറിഞ്ഞത്!" പോസ്റ്റിനൊപ്പമുള്ള ക്യാപ്ഷൻ ഇങ്ങനെ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
സുരേഷ് ഗോപി വാക്ക് പാലിച്ചു; ആശ്വാസ വാക്കുമായി ശ്രീലക്ഷ്മിയെ കാണാൻ എത്തി
Next Article
advertisement
ഹാഫിസ് സയീദിനെ സന്ദര്‍ശിച്ചതിന് മന്‍മോഹന്‍ സിംഗ് നന്ദി പറഞ്ഞതായി തീവ്രവാദ കേസില്‍ ശിക്ഷിക്കപ്പെട്ട യാസിന്‍ മാലിക്‌
ഹാഫിസ് സയീദിനെ സന്ദര്‍ശിച്ചതിന് മന്‍മോഹന്‍ സിംഗ് നന്ദി പറഞ്ഞതായി തീവ്രവാദ കേസില്‍ ശിക്ഷിക്കപ്പെട്ട യാസിന്‍ മാലിക്‌
  • യാസിന്‍ മാലിക് ഹാഫിസ് സയീദിനെ സന്ദര്‍ശിച്ചതിന് മന്‍മോഹന്‍ സിംഗ് നന്ദി പറഞ്ഞതായി അവകാശപ്പെട്ടു.

  • പാക്കിസ്ഥാനുമായി സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സയീദുമായി കൂടിക്കാഴ്ച.

  • മുന്‍ പ്രധാനമന്ത്രിമാരായ വാജ്‌പേയി, ഗുജ്‌റാള്‍, ചിദംബരം തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയതായി മാലിക്.

View All
advertisement