മകൻ മാധവ് സുരേഷിന്റെ പിറന്നാൾ ദിനത്തിൽ മാധവ് അഭിനയിക്കുന്ന ‘കുമ്മാട്ടിക്കളി’ എന്ന സിനിമയുടെ ലൊക്കേഷനിൽ എത്തി സുരേഷ് ഗോപിയും മകൾ ഭാഗ്യയും മാധവിനൊപ്പം ചേർന്ന് കേക്ക് മുറിച്ചു. ചിത്രത്തിന്റെ സംവിധായകൻ വിൻസൺ സെൽവ, നടി ലെന, ഗീതി സംഗീത, ദേവിക സതീഷ്, യാമി എന്നിവരും ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരും ചേർന്നാണ് പിറന്നാൾ ദിന കേക്ക് മുറിച്ചത്
മാധവ്സുരേഷ് നായകനായി എത്തുന്ന ചിത്രം, “കുമ്മാട്ടിക്കളി” യുടെ ഷൂട്ടിംഗ് ആലപ്പുഴയിലും പരിസര പ്രദേശത്തുമായി പുരോഗമിക്കുന്നു. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരെ വച്ച് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത വിൻസെന്റ് സെൽവയാണ്. വിൻസെന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് ‘കുമ്മാട്ടിക്കളി’.
ഭരതൻ സംവിധാനം ചെയ്ത അമരം എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുമ്മാട്ടിക്കളി എന്ന തന്റെ ചിത്രം ഒരുങ്ങുന്നതെന്ന് വിൻ സെന്റ് സെൽവ പറയുന്നു. അമരം ചിത്രീകരിച്ച ലൊക്കേഷനുകളിൽ തന്നെയാണ് കുമ്മാട്ടിക്കളിയും ചിത്രീകരിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ 98 -മത്തെ നിർമ്മാണ സംരംഭമാണിത്. ദിലീപ് നായകനായ D148 ആണ് നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു ചിത്രം. കടപ്പുറവും കടപ്പുറത്ത് ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് കുമ്മാട്ടിക്കളി.
Also read: സുരേഷ് ഗോപിയുടെ മകൻ മാധവ് നായകനാകുന്നു; ‘കുമ്മാട്ടിക്കളി’ ഷൂട്ടിങ്ങ് ആലപ്പുഴയില്‍
തമിഴ്, കന്നട സിനിമകളിലെ നടീനടന്മാരെ ഉൾപ്പെടുത്തി ഒരുക്കുന്ന ചിത്രത്തിൽ ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, ഗീതി സംഗീത, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ, റാഷിക് അജ്മൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംവിധായകൻ ആർ.കെ. വിൻസെന്റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം വെങ്കിടേഷ് വി. പ്രോജക്ട് ഡിസൈനർ- സജിത്ത് കൃഷ്ണ, സംഗീതം- ജാക്സൺ വിജയൻ, ലിറിക്സ്- സജു എസ്., ഡയലോഗ്സ്- ആർ.കെ. വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്; എഡിറ്റർ- ആന്റണി, സംഘട്ടനം- ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹൻ, ചീഫ് അസോസിയേറ്റ്- മഹേഷ് മനോഹർ, മേക്കപ്പ്- പ്രതിഭ രംഗൻ, ആർട്ട് ഡയറക്ടർ- മഹേഷ് നമ്പി, കോസ്റ്റ്യൂം- അരുൺ മനോഹർ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- ബാവിഷ്, ഡിസൈൻ- ചിറമേൽ മീഡിയ വർക്ക്സ്.
30 ദിവസത്തോളം നീളുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ ആലപ്പുഴ, കൊല്ലം, നീണ്ടകര എന്നിവിടങ്ങളാണ്.
Summary: Actor Suresh Gopi throws a surprise birthday visit to the location where son Madhav Suresh Gopi movie Kummattikkali is progressing
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.