ഫ്ലെക്സ് ബോര്‍ഡുകളും കട്ടൗട്ടുകളും ഒഴിവാക്കി സൂര്യയുടെ കാപ്പാനെ വരവേൽക്കാൻ ആരാധകര്‍

കെ.വി ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പാൻ. ചിത്രത്തിൽ സൂര്യയ്ക്ക് പുറമെ മലയാളികളുടെ പ്രിയതാരം മോഹൻലാലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്

news18-malayalam
Updated: September 16, 2019, 9:17 PM IST
ഫ്ലെക്സ് ബോര്‍ഡുകളും കട്ടൗട്ടുകളും ഒഴിവാക്കി സൂര്യയുടെ കാപ്പാനെ വരവേൽക്കാൻ ആരാധകര്‍
കെ.വി ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പാൻ. ചിത്രത്തിൽ സൂര്യയ്ക്ക് പുറമെ മലയാളികളുടെ പ്രിയതാരം മോഹൻലാലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്
  • Share this:
തിരുവനന്തപുരം: സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം പ്രദർശനത്തിനൊരുങ്ങി. ചിത്രത്തിന് വേറിട്ട വരവേൽപ്പ് നൽകാൻ തയ്യാറെടുക്കുകയാണ് കേരളത്തിലെ സൂര്യ ആരാധകർ. റിലീസിന് മുന്നോടിയായി ഫ്ലെക്സ് ബോര്‍ഡുകളും കട്ടൗട്ടുകളും ഒഴിവാക്കാനാണ് ആരാധകരുടെ തീരുമാനം. ഇതിനായി ചെലവഴിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനം. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാരായ മുളകുപാടം ഫിലിംസ് ഉടമ ടോമിച്ചൻ മുളകുപാടം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

കെ.വി ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പാൻ. ചിത്രത്തിൽ സൂര്യയ്ക്ക് പുറമെ മലയാളികളുടെ പ്രിയതാരം മോഹൻലാലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയായാണ് മോഹൻലാൽ വേഷമിടുന്നത്. ചന്ദ്രകാന്ത് വർമ്മയെന്നാണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

പ്രധാനമന്ത്രിയായി മോഹൻലാൽ, ഒപ്പം സൂര്യയും ആര്യയും; കാപ്പാൻ ട്രെയ്‌ലർ ട്രെൻഡിങ് നമ്പർ വൺ

ആക്ഷന് പ്രാമുഖ്യം നൽകുന്ന ചിത്രത്തിന്‍റെ ടീസർ ഇതിനോടകം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു കോടിയിലേറെ ആളുകൾ ടീസർ കണ്ടുകഴിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് സൂര്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സെപ്റ്റംബർ 20നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്.
First published: September 16, 2019, 9:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading