സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ 'സ്വനം' ഡിജിറ്റൽ റിലീസ് ചെയ്യുന്നു

Last Updated:

Swanam movie to be released digitally | ഏറ്റവും മികച്ച ചിത്രത്തിനും മികച്ച ബാലതാരത്തിനുമുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സിനിമയാണ് 'സ്വനം'

സ്വനം
സ്വനം
ഏറ്റവും മികച്ച ചിത്രത്തിനും മികച്ച ബാലതാരത്തിനുമുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ 'സ്വനം' ജൂലൈ പന്ത്രണ്ട് ഉച്ചയ്ക്ക് രണ്ടര മണിക്ക് നീസ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നു.
ദീപേഷ് ടി. സംവിധാനം ചെയ്യുന്ന 'സ്വനം' എന്ന ചിത്രത്തിൽ മാസ്റ്റർ അഭിനന്ദ് അക്കോടൻ, നിരഞ്ജൻ, രമ്യ രാഘവൻ, കവിത ശ്രീ, സന്തോഷ് കീഴാറ്റൂർ, രാജേന്ദ്രൻ തായട്ട്, വിജയ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തുൽസി ഫിലിംസിന്റെ ബാനറിൽ രമ്യ രാഘവൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഡോക്ടർ വത്സലൻ വാതുശ്ശേരി എഴുതുന്നു. വിവേക് ഛായാഗ്രഹണം നിർവഹിക്കുന്നു. ജിനേഷ് എരമം എഴുതിയ വരികൾക്ക് ഹരി വേണുഗോപാൽ ഈണം പകർന്ന ഗാനം കലേഷ് കരുണാകരൻ ആലപിക്കുന്നു.
advertisement
എഡിറ്റർ - വിജി ഏബ്രാഹം, കോ-പ്രൊഡ്യൂസർ- വിജയ്, ദ്രൗപത് വിജയ്, കല-നിമേഷ് താനൂർ, വസ്ത്രാലങ്കാരം- കുക്കു ജീവൻ, അസോസിയേറ്റ് ഡയറക്ടർ- അനൂപ് അരവിന്ദൻ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
Also read: പെൺകുട്ടികളേ, എന്തുകിട്ടും എന്ന് ചോദിക്കുന്നവരോട് ഈ ഡയലോഗ് അടിച്ചോ, ധൈര്യമായി
മാന്യമായ വേഷം, സുമുഖൻ, സുന്ദരൻ. ഒപ്പം അച്ഛനും അമ്മയും. കാഴ്ചയിലെ കെട്ടും മട്ടും ഒന്നും സ്വഭാവത്തിൽ തൊട്ടുതീണ്ടിയിട്ടില്ല എന്ന് മനസ്സിലാവണമെങ്കിൽ, മോനോ, മോന്റെ അച്ഛനോ അമ്മയോ കാരണവന്മാരോ നാവെടുത്ത് പെണ്ണുകാണാൻ വന്നിരിക്കുന്ന വീട്ടിലെ വീട്ടുകാരോട് 'എന്ത് കൊടുക്കും' എന്ന് യാതൊരു സങ്കോചവുമില്ലാതെ, നാടൻ ഭാഷയിൽ പറഞ്ഞാൽ, ഉളുപ്പില്ലാതെ ചോദിച്ചാൽ മാത്രം മതി.
advertisement
പെണ്ണിന് വിദ്യാഭ്യാസം വേണം, സൗന്ദര്യം വേണം, ജോലി വേണം ഇനി ഇതൊക്കെ പോരാതെ വേൾഡ് ബാങ്കിന് തുല്യം എന്തെങ്കിലും തീറാധാരം എഴുതി കിട്ടും എന്നും പകൽക്കിനാവ് കണ്ട് ആരുടെയെങ്കിലും പെണ്മക്കളുള്ള വീട്ടിൽ ചെന്ന് പണം നോക്കി ചോദിച്ചാൽ, പെൺകുട്ടികളെ, നിങ്ങൾക്ക് ഈ വീഡിയോയിൽ കാണുന്ന മറുപടി കൊടുക്കാം, ധൈര്യമായി.
ചെക്കന്റെ ജോലിയുടെ സ്ഥിരത അനുസരിച്ച് വായിൽ വരുന്നതെന്തും ലൈസൻസില്ലാതെ പെൺവീട്ടിൽ നിന്നും ചോദിച്ചു വാങ്ങാം എന്ന് വ്യാമോഹിക്കുന്ന ആണ്മക്കൾക്കും അവരുടെ മാതാപിതാക്കന്മാർക്കും വേണ്ടിയുള്ളതാണ് ഈ വീഡിയോ.
advertisement
നിഖില വിമൽ, വെങ്കിടേഷ് എന്നിവരാണ് ഇവിടെ നടക്കുന്ന പെണ്ണുകാണൽ ചടങ്ങിലെ പെണ്ണും ചെറുക്കനുമായി വേഷമിട്ടിരിക്കുന്നത്.
ചലച്ചിത്ര സംഘടനയായ ഫെഫ്ക റിലീസ് ചെയ്ത വീഡിയോയാണിത്.
'സ്ത്രീധന സമ്പ്രദായത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരായി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക തയ്യാറാകിയ ഹ്രസ്വചിത്രം' എന്ന അടിക്കുറിപ്പോടു കൂടി മോഹൻലാൽ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.
Summary: Award winning Malayalam movie Swanam to be released digitally on Neestream OTT platform on July 12
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ 'സ്വനം' ഡിജിറ്റൽ റിലീസ് ചെയ്യുന്നു
Next Article
advertisement
ആസാമിലെ സ്കൂളില്‍ ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ
ആസാമിലെ സ്കൂളില്‍ ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ
  • ആസാമിലെ നൽബാരി ജില്ലയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി അലങ്കരിച്ച സ്‌കൂളിലും കടകളിലും ആക്രമണം നടന്നു.

  • വിഎച്ച്പി, ബജ്‌റങ് ദൾ പ്രവർത്തകർ ഉൾപ്പെടെയുള്ള നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

  • പ്രതികൾ സ്‌കൂളിലും കടകളിലും അലങ്കാര വസ്തുക്കൾ നശിപ്പിക്കുകയും തീകൊളുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.

View All
advertisement