നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy birthday Prithviraj | ഫ്രയിം സെറ്റ് ചെയ്ത് ആക്ഷൻ പറയുന്ന സംവിധായകൻ; പൃഥ്വിരാജിന് പിറന്നാൾ വീഡിയോയുമായി 'ബ്രോ ഡാഡി' ടീം

  Happy birthday Prithviraj | ഫ്രയിം സെറ്റ് ചെയ്ത് ആക്ഷൻ പറയുന്ന സംവിധായകൻ; പൃഥ്വിരാജിന് പിറന്നാൾ വീഡിയോയുമായി 'ബ്രോ ഡാഡി' ടീം

  Team bro daddy wishes Prithviraj on his birthday | മൈക്കുമെടുത്ത് അമ്മ മല്ലിക സുകുമാരനും, ലാലേട്ടനും, മീനയ്ക്കും മുന്നിൽ ആക്ഷനും കട്ടും പറയുന്ന സംവിധായകൻ പൃഥ്വിരാജ്

  പൃഥ്വിരാജ്

  പൃഥ്വിരാജ്

  • Share this:
   നന്ദനത്തിലെ മനു നന്ദകുമാർ മുതൽ ഭ്രമത്തിലെ റേ മാത്യൂസ് വരെ എത്തിനിൽക്കുന്ന കഥാപാത്രങ്ങൾക്ക് മിഴിവേകിയ പൃഥ്വിരാജിന് (Prithviraj Sukumaran) ഇന്ന് പിറന്നാൾ. രണ്ടു വർഷങ്ങൾക്ക് മുൻപ് സംവിധായകന്റെ കുപ്പായമണിഞ്ഞ പൃഥ്വിരാജ് രണ്ടാം അങ്കം കുറിക്കുന്ന സിനിമയാണ് മോഹൻലാൽ (Mohanlal) നായകനാവുന്ന 'ബ്രോ ഡാഡി' (Bro Daddy). കേരളത്തിന് പുറത്ത് ചിത്രീകരണം ആരംഭിച്ച്‌ ചിത്രം പൂർത്തിയാക്കിയിരുന്നു.

   സംവിധായകന്റെ പിറന്നാളിന് സ്‌പെഷൽ വീഡിയോ നൽകിയാണ് ടീം 'ബ്രോ ഡാഡി' ആശംസ അർപ്പിച്ചത്.

   സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ പൂക്കളർ ഷർട്ടും ഇക്കൂട്ടത്തിൽ കാണാൻ കഴിയും. മൈക്കുമെടുത്ത് അമ്മ മല്ലിക സുകുമാരനും, ലാലേട്ടനും, മീനയ്ക്കും മുന്നിൽ ആക്ഷനും കട്ടും പറയുന്ന ഉത്തരവാദിത്തമുള്ള സംവിധായകനാണ് പൃഥ്വിരാജ് ഇവിടെ.   കേരളത്തിൽ ഷൂട്ടിംഗ് തുടങ്ങാൻ വൈകിയ വേളയിൽ തെലങ്കാനയിലാണ് 'ബ്രോ ഡാഡി' ആരംഭിച്ചത്.

   മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ പൃഥ്വിയുടേതടക്കമുള്ള ക്യാരക്റ്റര്‍ ലുക്കുകള്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തേ തന്നെ പങ്കു വച്ചിരുന്നു.

   മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

   'ബ്രോ ഡാഡി' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജഡവും, സംഗീത് ദീപക് ദേവും, കലാസംവിധാനം ഗോകുല്‍ദാസും നിര്‍വ്വഹിക്കും.

   Summary: Team bro daddy wishes Prithviraj on his birthday with a special video
   Published by:user_57
   First published:
   )}