Rocketry | പഞ്ചാബിലെ സുവർണ ക്ഷേത്രം സന്ദർശിച്ച് മാധവന്റെ ടീം 'റോക്കട്രി'

Last Updated:

നമ്പി നാരായണന്റെ ജീവിത കഥ ആസ്‌പദമാക്കി മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണന്റെ വേഷത്തിൽ എത്തിയത്

‘റോക്കട്രി ദി നമ്പി എഫ്ഫക്റ്റ്’ (Rocketry: The Nambi Effect) സിനിമയുടെ പ്രവർത്തകർ പഞ്ചാബ് അമൃത്സറിലെ സുവർണ ക്ഷേത്രം (Golden Temple in Punjab) സന്ദർശിച്ചു. സംവിധായകനും നായകനുമായ ആർ. മാധവനും (R. Madhavan) മറ്റ് അണിയറ പ്രവർത്തകരുമാണ് കഴിഞ്ഞ ദിവസം സുവർണ ക്ഷേത്ര സന്ദർശനം നടത്തിയത്.
‘റോക്കട്രി’ എന്ന ചിത്രത്തിന്റെ ആഗോള റിലീസ് ജൂലൈ ഒന്നിനായിരുന്നു. നമ്പി നാരായണന്റെ ജീവിത കഥ ആസ്‌പദമാക്കി മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണന്റെ വേഷത്തിൽ എത്തിയത്.
റിലീസിന് മുൻപ് ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
advertisement
ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സും ചേർന്നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തതും മാധവന്‍ തന്നെ. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവായിരിക്കുന്നത്.
advertisement
വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവറുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ സുപ്രധാനമായ 27 മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. ആറ് രാജ്യങ്ങളിലധികം ചിത്രീകരണം നടന്നു.
സിമ്രാന്‍ ആണ് മാധവന്റെ നായിക. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഈ ജോഡി സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് കോ ഡയറക്ടർ. ക്യാമറ ശ്രീഷ റായ്, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്., പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.
advertisement
Summary: Team ‘Rocketry: The Nambi Effect Team’ of R. Madhavan paid a visit to the Golden Temple in Amritsar. The actor tweeted a few pics of the visit. The movie is a biopic about space scientist Nambi Narayanan and the legal hurdles he faced in his lifetime. The movie also marks an R. Madhavan directorial. Malayalam film director Prajesh Sen was the co-director of the movie
മലയാളം വാർത്തകൾ/ വാർത്ത/Film/
Rocketry | പഞ്ചാബിലെ സുവർണ ക്ഷേത്രം സന്ദർശിച്ച് മാധവന്റെ ടീം 'റോക്കട്രി'
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement