Kathikan | മുകേഷ്, ഉണ്ണി മുകുന്ദൻ ചിത്രം 'കാഥികൻ' ഡിസംബറിൽ; ടീസർ പുറത്തിറങ്ങി
- Published by:user_57
- news18-malayalam
Last Updated:
ഒരു കഥാപ്രാസംഗികന്റെ ജീവിതത്തിൽ ശ്രദ്ധ നൽകിയുള്ള കഥയാണ് ഈ ചിത്രത്തിന്റേത്
മുകേഷ് (Mukesh), ഉണ്ണി മുകുന്ദൻ (Unni Mukundan), കൃഷ്ണാനന്ദ്, ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘കാഥികൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ഒരു കഥാപ്രാസംഗികന്റെ ജീവിതത്തിൽ ശ്രദ്ധ നൽകിയുള്ള കഥയാണ് ഈ ചിത്രത്തിന്റേത്.
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കമാർ നിർവ്വഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് സഞ്ജോയ് ചൗധരി സംഗീതം പകരുന്നു.
എഡിറ്റർ- വിപിൻ വിശ്വകർമ്മ, പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം, ആർട്ട്- മജീഷ് ചേർത്തല, മേക്കപ്പ്- ലിബിൻ മോഹനൻ, കോസ്റ്റ്യൂംസ്- ഫെമിന ജബ്ബാർ, സൗണ്ട്- വിനോദ് പി. ശിവറാം, കളറിസ്റ്റ്- പോയറ്റിക്സ്, സ്റ്റിൽസ്-ജയപ്രകാശ്, ഡിസൈൻ- എസ്കെഡി ഫാക്‌ടറി. ഡിസംബർ ഒന്നിന് ‘കാഥികൻ’ പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Teaser for Mukesh Unni Mukundan movie is here. Kathikan releasing in December
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 06, 2023 12:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kathikan | മുകേഷ്, ഉണ്ണി മുകുന്ദൻ ചിത്രം 'കാഥികൻ' ഡിസംബറിൽ; ടീസർ പുറത്തിറങ്ങി