Mukesh @ 300 | നടൻ മുകേഷിന്റെ 300-ാമത് ചിത്രം; 'ഫിലിപ്സ്' ടീസർ പുറത്തിറങ്ങി
- Published by:user_57
- news18-malayalam
Last Updated:
നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്
മലയാളികളുടെ പ്രിയ നടൻ മുകേഷിൻറെ 300-ാമത് ചിത്രമായ ‘ഫിലിപ്സിന്റെ’ രസകരമായ ടീസർ പുറത്തിറങ്ങി. മുകേഷിനോപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമ്മിച്ച് ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്നു. ഹെലൻ എന്ന ചിത്രത്തിന് ശേഷം അതിൻ്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ‘ഫിലിപ്സ്’ നവംബറിൽ തിയെറ്ററുകളിൽ പ്രദർശനത്തിനെത്തും.
മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അന്തരിച്ച നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്. ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മൂന്നു മക്കളുമൊത്ത് ബാംഗ്‌ളൂരിൽ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മൊത്തം മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസാണ്. വേൾഡ് വൈഡ് തീയട്രിക്കൽ റൈറ്സ് – 90’സ് പ്രൊഡക്ഷൻ.
advertisement
സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, ക്യാമറ – ജെയ്സൺ ജേക്കബ് ജോൺ, എഡിറ്റിംഗ് – നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനീത് ജെ. പുള്ളാടൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്, കോസ്റ്റ്യൂംസ് – അരുൺ മനോഹർ, മേക്കപ്പ് – മനു മോഹൻ, ലിറിക്‌സ് – അനു എലിസബത്ത് ജോസ്, സംഗീത് രവീന്ദ്രൻ, വി എഫ് എക്‌സ് – അക്സെൽ മീഡിയ, സൗണ്ട് ഡിസൈൻ & മിക്‌സ് – ആശിഷ് ഇല്ലിക്കൽ, അസ്സോസിയേറ്റ് ഡയറക്ടർ – ധനഞ്ജയ് ശങ്കർ, കളറിസ്റ്റ് – ജോജി പാറക്കൽ, സ്റ്റിൽസ് – നവീൻ മുരളി, ഡിസൈൻ – യെല്ലോടൂത്ത്സ്.
advertisement
Summary: Teaser for Philips the 300th movie of actor Mukesh has dropped. The film is also remarkable for late actor Innocent making his final appearance on big screen
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 13, 2023 6:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Mukesh @ 300 | നടൻ മുകേഷിന്റെ 300-ാമത് ചിത്രം; 'ഫിലിപ്സ്' ടീസർ പുറത്തിറങ്ങി