നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പുതിയ ലുക്കും കിടിലൻ ഡാൻസും; പുത്തൻ പ്രതീക്ഷക്ക് വകയുമായി അമ്പിളി ടീസറിൽ സൗബിൻ ഷാഹിർ

  പുതിയ ലുക്കും കിടിലൻ ഡാൻസും; പുത്തൻ പ്രതീക്ഷക്ക് വകയുമായി അമ്പിളി ടീസറിൽ സൗബിൻ ഷാഹിർ

  Teaser of Ambili movie unveiled | സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്

  അമ്പിളിയായി സൗബിൻ ഷാഹിർ

  അമ്പിളിയായി സൗബിൻ ഷാഹിർ

  • Share this:
   വേണമെങ്കിൽ തനിക്ക് അടിപൊളി ഡാൻസ് കളിക്കാനും അറിയാം എന്ന മട്ടിലാണ് സൗബിൻ ഷാഹിർ പുതിയ ചിത്രത്തിന്റെ ടീസറിൽ. അമ്പിളിയുടെ ടീസറിൽ ആണ് പുത്തൻ ലുക്കും സ്റ്റെപ്പുമായി സൗബിൻ വ്യത്യസ്തനാവുന്നത്. ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്‍വി റാം ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈക്ലിങിനും യാത്രക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി.   നാഷണല്‍ സൈക്ലിംഗ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്‍റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   നാഷണല്‍ സൈക്ലിംഗ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് അമ്പിളി. യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.

   E4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, AVA പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ് സൂരജ് ഫിലിപ്പ്, പ്രേംലാല്‍ കെ.കെ. എന്നിവരാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍.തോണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമുടെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ് അമ്പിളിയുടെ ചിത്രസംയോജനം. ഗപ്പിയിലെ മനോഹരമായ ഗാനങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍ ആണ് വരികള്‍. ശങ്കര്‍ മഹാദേവന്‍, ആന്‍റണി ദാസന്‍, ബെന്നി ദയാല്‍, സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

   കലാ സംവിധാനം: വിനീഷ് ബംഗ്ലാന്‍; വസ്ത്രാലങ്കാരം: മഷര്‍ ഹംസ,
   മേക്കപ്പ്: ആർ.ജി. വയനാടന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീജിത്ത് നായര്‍; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീര്‍ പുരക്കാട്ടിരി
   സഹ സംവിധായകര്‍: ബിനു പപ്പു, ജിതു മാധവന്‍, രഞ്ചിത്ത് ഗോപാലന്‍, സന്തീപ് മധുസൂതനന്‍; സൗണ്ട് ഡിസൈൻ: നിതിൻ ലൂക്കോസ്; സ്റ്റീൽസ്: ആർ. റോഷൻ; ഡിസൈൻ: അഭിലാഷ് ചാക്കോ; പ്രൊഡക്ഷൻ മാനേജർമാർ: രാഹുല്‍ രാജാജി, ഹാരിസ് റഹ്മാന്‍, സുരേഷ് നായര്‍, കാര്‍ത്തിക്; പി.ആർ.ഒ. എ.എസ്. ദിനേശ്, ആതിര ദിൽജിത്.

   First published: