ബാൻഡ് മേളത്തിലെ പ്രകമ്പനവുമായി തിയേറ്ററിലെത്തുന്ന ചിത്രം ‘ജാക്സൺ ബസാർ യൂത്ത്’ (Jackson Bazaar Youth) ട്രെയ്‌ലർ പുറത്തുവിട്ടു. ‘മെയ് 19നു തിയേറ്ററുകളിൽ ബാൻഡ് മേളം’ എന്ന ടാഗ് ലൈനോട് കൂടിയായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണൻ, ഫാഹിം സഫർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ പള്ളിപെരുന്നാൾ ഗാനം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഉസ്മാൻ മാരാത്താണു. കണ്ണൻ പട്ടേരി ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം അപ്പു എൻ. ഭട്ടത്തിരി, ഷൈജാസ് എന്നിവർ ചേർന്നാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
സഹനിർമാണം – ഷാഫി വലിയപറമ്പ, ഡോ. സൽമാൻ, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് – അമീൻ അഫ്സൽ, ശംസുദ്ധീൻ എം.ടി., സംഗീത സംവിധാനം – ഗോവിന്ദ് വസന്ത, വരികൾ – സുഹൈൽ കോയ, ഷറഫു, ടിറ്റോ പി. തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ – അനീസ് നാടോടി, സ്റ്റിൽസ് – രോഹിത്ത് കെ.എസ്., മേക്കപ്പ് – ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ – പോപ്‌കോൺ, പരസ്യകല – യെല്ലോ ടൂത്ത്, സ്റ്റണ്ട് – ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം – സെൻട്രൽ പിക്ചേഴ്സ് റിലീസ്, പി.ആർ.ഒ. – ആതിര ദിൽജിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.