Pulimada trailer | 'യക്ഷി'യുടെ കാവൽക്കാരൻ; ജോജുവിന്റെ തകർപ്പൻ പ്രകടനവുമായി 'പുലിമട'യുടെ ട്രെയ്‌ലർ

Last Updated:

'ഇരട്ട' എന്ന ചിത്രത്തിനുശേഷം ജോജു ജോർജിന്റെ അടുത്ത റിലീസ് ചിത്രമാണ് 'പുലിമട'

പുലിമട
പുലിമട
ജോജു ജോർജിന്റെ ഫാമിലി ത്രില്ലർ ചിത്രം ‘പുലിമടയുടെ’ ആകാംക്ഷയുണർത്തുന്ന ട്രെയ്‌ലർ പുറത്തിറങ്ങി. എ.കെ. സാജൻ – ജോജു ജോർജ് കൂട്ടുകെട്ടിന്റെ ‘പുലിമട’ ഒക്ടോബർ 26ന് തിയേറ്ററുകളിൽ എത്തും. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ്ലൈനോടു കൂടിയ ‘പുലിമട’യില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്. ഇരുവരുടെയും ഗംഭീര പ്രകടനമാണ് ട്രെയ്‌ലറിൽ കാണുന്നത്.
ചെമ്പൻ വിനോദ് ജോസും ജാഫർ ഇടുക്കിയും ജോണി ആന്റണിയും അവതരിപ്പിക്കുന്ന ഡയലോഗുകൾ പ്രേക്ഷകരുടെ ശ്രദ്ധ കവരുകയാണ്. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ‘പുലിമട’ ഇൻക്വിലാബ് സിനിമാസ്, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ രാജേഷ് ദാമോദരനും സിജോ വടക്കനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വയനാടായിരുന്നു പ്രധാന ലൊക്കേഷന്‍.
പ്രേക്ഷകശ്രദ്ധയാകർഷിച്ച ‘ഇരട്ട’ എന്ന ചിത്രത്തിനുശേഷം ജോജു ജോർജിന്റെ അടുത്ത റിലീസ് ചിത്രമാണ് ‘പുലിമട’. ഇതുവരെ ഇറങ്ങിയിട്ടുള്ള പോലീസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പോലീസ് വേഷത്തിലായിരിക്കും പുലിമടയിലൂടെ ജോജു എത്തുക.
advertisement
പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
advertisement
തമിഴിലെ സൂപ്പർഹിറ്റ്‌ ചിത്രം ജയ് ഭീമിന് ശേഷം ലിജോമോളും പുലിമടയിൽ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നു. ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണപ്രഭ, പൗളി വത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പോലീസ് കോൺസ്റ്റബിൾ ആയ വിൻസന്റ് സ്‌കറിയുടെ (ജോജു ജോർജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകൻ കൊണ്ടുപോവുക.
advertisement
സംഗീതം- ഇഷാൻ ദേവ്, ഗാനരചന- റഫീഖ് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനച്ചിക്കൽ; പശ്ചാത്തല സംഗീതം- അനിൽ ജോൺസൺ, എഡിറ്റർ- എ.കെ. സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വർക്കി ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ- വിനേഷ് ബംഗ്ലാൻ, ആർട്ട്‌- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്- ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ; ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഹരീഷ് തെക്കേപ്പാട്ട്, സ്റ്റിൽസ്- അനൂപ് ചാക്കോ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, ഡിസൈൻസ്- ഓൾഡ്മങ്ക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ, വിതരണം- ആൻ മെഗാ മീഡിയ.
advertisement
Summary: Trailer drops for Joju George movie Pulimada releasing in October 2023
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Pulimada trailer | 'യക്ഷി'യുടെ കാവൽക്കാരൻ; ജോജുവിന്റെ തകർപ്പൻ പ്രകടനവുമായി 'പുലിമട'യുടെ ട്രെയ്‌ലർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement