Siddy trailer | വീണ്ടുമൊരു ക്രൈം ത്രില്ലർ; 'സിദ്ദി' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Last Updated:

Trailer drops for Siddy movie | ഒട്ടേറെ പുതുമുഖങ്ങളും തിയേറ്റർ കലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു

സിദ്ദി
സിദ്ദി
അജി ജോൺ (Aji John), ഐ.എം. വിജയൻ (I.M. Vijayan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന 'സിദ്ദി' (Siddy) എന്ന ക്രൈം ത്രില്ലർ (crime thriller) ചിത്രത്തിന്റെ ട്രെയ്‌ലർ റീലിസായി. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ഒപ്പം, ഒട്ടേറെ പുതുമുഖങ്ങളും തിയേറ്റർ കലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ്. നായർ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. സംഗീത സംവിധാനം- പണ്ഡിറ്റ്‌ രമേഷ് നാരായൺ.
മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്‌, രമേഷ് നാരായൺ, അജി ജോൺ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. എഡിറ്റർ- അജിത് ഉണ്ണികൃഷ്ണൻ, ലൈൻ പ്രൊഡ്യൂസർ- അഡ്വക്കേറ്റ് കെ.ആർ. ഷിജുലാൽ, പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ എസ്.കെ., കല- ബനിത് ബത്തേരി, വസ്ത്രാലങ്കാരം- ഭക്തൻ മങ്ങാട്, മേക്കപ്പ്- സുധി സുരേന്ദ്രൻ, സ്റ്റിൽസ്- സാബു കോട്ടപ്പുറം, പരസ്യകല- ആന്റണി സ്റ്റീഫൻസ്, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
advertisement
'ഹോട്ടൽ കാലിഫോർണിയ','നമുക്ക് പാർക്കാൻ', 'നല്ലവൻ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അജി ജോൺ 'അയ്യപ്പനും കോശിയും', 'ശിക്കാരി ശംഭു', 'നീയും ഞാനും', 'സെയിഫ്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Also read: വിവാഹ ശേഷം കത്രീനയും വിക്കിയും ഹെലികോപ്റ്റർ യാത്രയിൽ; വീഡിയോ വൈറൽ
advertisement
ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ രാജസ്ഥാനിൽ നടന്ന സ്വകാര്യ ചടങ്ങിൽ വിക്കി കൗശലും (Vicky Kaushal) കത്രീന കൈഫും (Katrina Kaif) വിവാഹിതരായി. കർശനമായ സുരക്ഷയിലും മേൽനോട്ടത്തിലും സവായ് മധോപൂരിലെ സിക്‌സ് സെൻസ് ഫോർട്ട് ബർവാരയിൽ നടന്ന വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിടാൻ ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു.
നവദമ്പതികൾ ഇപ്പോൾ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയാണ് കത്രീന ഹെലികോപ്റ്ററിൽ കയറുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ലൈം-മഞ്ഞ നിറത്തിലുള്ള സ്യൂട്ടായിരുന്നു നടി ധരിച്ചിരുന്നത്.
advertisement
ഡിസംബർ 9 വ്യാഴാഴ്ചയാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. താരങ്ങൾ അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലുകളിൽ എത്തി, വിവാഹത്തിന്റെ ചിത്രങ്ങൾ സഹിതം സന്തോഷകരമായ പ്രഖ്യാപനം നടത്തി. “ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനും ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹവും നന്ദിയും മാത്രം. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു," കത്രീനയും വിക്കിയും അടിക്കുറിപ്പിൽ എഴുതി.
Summary: Trailer drops for, Siddy a movie on crime thriller genre
മലയാളം വാർത്തകൾ/ വാർത്ത/Film/
Siddy trailer | വീണ്ടുമൊരു ക്രൈം ത്രില്ലർ; 'സിദ്ദി' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement