• HOME
  • »
  • NEWS
  • »
  • film
  • »
  • Vikram trailer | കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ; 'വിക്രം' ട്രെയ്‌ലർ പുറത്തിറങ്ങി

Vikram trailer | കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ; 'വിക്രം' ട്രെയ്‌ലർ പുറത്തിറങ്ങി

Trailer drops for the movie Vikram | ചിത്രത്തിൽ അതിഥി വേഷത്തിൽ മറ്റൊരു താരം കൂടി

'വിക്രം' ട്രെയ്‌ലർ

'വിക്രം' ട്രെയ്‌ലർ

  • Share this:
    കമൽഹാസൻ (Kamal Haasan), വിജയ് സേതുപതി (Vijay Sethupathi), ഫഹദ് ഫാസിൽ (Fahadh Faasil) എന്നിവർ അണിനിരക്കുന്ന, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ (action thriller) ചിത്രം ‘വിക്രം’ ട്രെയ്‌ലർ (Vikram movie trailer) പുറത്തിറങ്ങി. ട്രെയ്‌ലർ, മ്യൂസിക് ലോഞ്ച് പരിപാടികൾ ഒന്നിച്ചാണ് നടന്നത്. ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘വിക്രം’.

    പ്രൗഢഗംഭീരമായ ചടങ്ങിൽ, ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് ഈ മൂന്ന് താരങ്ങളും കൂടാതെ ചിത്രത്തിൽ നാലാമത്തെ താരമായി സൂര്യയും ഉണ്ടാവുമെന്ന് സ്ഥിരീകരിച്ചു. ജൂൺ 3ന് റിലീസ് ചെയ്യാനിരിക്കുന്ന ആക്ഷൻ-ത്രില്ലറിൽ സൂര്യ ഒരു പ്രധാന അതിഥി വേഷത്തിൽ എത്തും. 2 മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ മൂന്ന് നടന്മാരും അവരുടെ ലോകം പരസ്പരം എങ്ങനെ ഇടപെടുന്നുവെന്നും ഉള്ള ഒരു കാഴ്ച നൽകുന്നു.

    2020ൽ പ്രഖ്യാപിക്കപ്പെട്ട സിനിമയിൽ നിന്നുള്ള ആദ്യ കാഴ്ച ദശലക്ഷക്കണക്കിന് വ്യൂസ് നേടി മുന്നേറുകയാണ്. ആരാധകരുടെയും പ്രേക്ഷകരുടെയും താൽപ്പര്യം ഉണർത്തുന്ന ട്രെയ്‌ലറാണ് പുറത്തുവന്നത്. ഇത് കമൽഹാസന്റെ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ആദ്യ റിലീസാണ്. 2019ൽ പുറത്തിറങ്ങിയ ‘വിശ്വരൂപം 2’ എന്ന ചിത്രത്തിലാണ് ‘ഉലഗ നായകൻ’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന താരം അവസാനമായി വേഷമിട്ടത്.



    ചിത്രത്തിൽ കമൽഹാസൻ പോലീസ് വേഷത്തിലാണ് എത്തുന്നത്. ഓരോ പ്രധാന കഥാപാത്രത്തെയും വന്യ മൃഗത്തിന്റെ ശൗര്യത്തോട് ഉപമിക്കാനാണ് സിനിമ ശ്രമിക്കുന്നത്. കമൽഹാസൻ സിംഹത്തെയും, ഫഹദ് ഫാസിൽ കടുവയെയും, വിജയ് സേതുപതി ചീറ്റയെയും പ്രതിനിധീകരിക്കുന്നു. സിനിമയിലെ ആക്ഷന്റെ ഒരു കാഴ്ചയും ട്രെയ്‌ലർ നൽകുന്നു. ആരാധകർ സംവിധായകൻ ലോകേഷ് കനകരാജിനെ പ്രശംസിക്കുകയും സിനിമ സംവിധായകന്റെ ആദ്യ ചിത്രമായ 'കൈതി' യ്ക്ക് തുല്യമാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു.

    പ്രധാന അഭിനേതാക്കളെ കൂടാതെ നരേൻ, കാളിദാസ് ജയറാം, അർജുൻ ദാസ്, ഗായത്രി ശങ്കർ, ശിവാനി, ചെമ്പൻ വിനോദ് എന്നിവരും 'വിക്രം' സിനിമയിലെ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധിന്റെ അവസാന രണ്ട് ആൽബങ്ങൾ ആയ - 'ബീസ്റ്റ്', 'ഡോൺ' എന്നിവ വിജയകരമായിരുന്നു. ആരാധകരും ഇത് തന്നെ പ്രതീക്ഷിക്കുന്നു. സംഗീത സംവിധായകൻ ഹാട്രിക് ഹിറ്റ് നൽകുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. കമൽഹാസൻ എഴുതി ഈണമിട്ട ‘പാത്താല പാത്താല’ എന്ന ചിത്രത്തിലെ ആദ്യ സിംഗിൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങി. ഇത് ട്രെൻഡിംഗ് ലിസ്റ്റുകളിൽ ഒന്നാമതാണ്. ഇത് കൂടാതെ ടൈറ്റിൽ ട്രാക്ക് ഉൾപ്പെടെ നാല് ഗാനങ്ങൾ ചിത്രത്തിലുണ്ട്.

    കമൽഹാസന്റെ സ്വന്തം നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് 'വിക്രം' നിർമ്മാണം.

    Summary: A riveting trailer drops for Kamal Haasan, Vijay Sethupathi, Fahadh Faasil starring 'Vikram'
    Published by:user_57
    First published: