പോക്കറ്റടിക്കാരന് ചാൾസ് എന്റർപ്രൈസസിൽ എന്താ കാര്യം? ഉർവശിയും ഗുരു സോമസുന്ദരവും ഞെട്ടിക്കുമോ?

Last Updated:

ഉർവശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ ചിത്രമാണ്

ചാൾസ് എന്റർപ്രൈസസ്
ചാൾസ് എന്റർപ്രൈസസ്
ഉർവശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ചാള്‍സ് എന്‍റര്‍പ്രൈസസ്’ (Charles Enterprises) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ഒരു പോക്കറ്റടി കേസിന്റെ കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് ഉദ്വേഗം നിറയുന്ന നിമിഷങ്ങളുടെ ട്രെയ്‌ലറിന്റെ തുടക്കം.
‘ചാൾസ് എന്റർപ്രൈസസ്’ ജന്മനായുള്ള നിശാന്ധത മൂലം ബുദ്ധിമുട്ടുന്ന കൊച്ചിയിലെ യുവാവായ രവി കുമാരസ്വാമിയുടെ ജീവിതത്തിന്റെ ചിത്രീകരണമാണ്. അഗാധ ഭക്തയായ മാതാവ് ഗോമതിയിൽ നിന്ന് രവി ഒരു ഗണേശ വിഗ്രഹം മോഷ്ടിക്കുകയും പിന്നീട് തുടർന്നുള്ള പ്രതിസന്ധികളെ തരണം ചെയ്യാനും തന്റെ ജീവിതം വീണ്ടെടുക്കാനും ശ്രമിക്കുന്നതുമാണ് ഇതിവൃത്തം. ഇത് കോവിഡ് പകർച്ചവ്യാധി ബാധിച്ച സാമൂഹിക സാഹചര്യം കാരണം കൂടുതൽ ബുദ്ധിമുട്ടാകുന്നു.
advertisement
മെയ് 19ന് പ്രദർശനത്തിനെത്തുന്ന ‘ചാൾസ് എന്റർപ്രൈസസിന്റെ’ അന്താരാഷ്ട്ര വിതരണാവകാശം റിലയൻസ് എന്റർടൈൻമെന്റ് സ്വന്തമാക്കി. കേരളം, ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ളയിടങ്ങളിലാണ് റിലയൻസ് എന്റർടൈൻമെന്റ് സിനിമ റിലീസ് ചെയ്യുന്നത്.
ഗൾഫ് വിതരണാവകാശം എപി ഇന്റർനാഷണൽ നേരത്തെ സ്വന്തമാക്കിയിരുന്നു. മറ്റുരാജ്യങ്ങളിലെ സെൻസർ സംബന്ധിച്ച കാര്യങ്ങൾ നടക്കുന്നതിനാലാണ് റിലീസ് തീയതി മെയ്‌ പത്തൊമ്പതിലേക്ക് മാറ്റിയത്. റിലയൻസ് എന്റർടൈൻമെന്റ്സിന് അറുപതിൽപരം രാജ്യങ്ങളിൽ തിയേറ്റർ സൗകര്യങ്ങളുണ്ട്.
advertisement
പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ, ആഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീത, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ്, അച്ചുവിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.
അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ എഴുതിയ വരികൾക്ക് സുബ്രഹ്മണ്യന്‍ കെ.വി. സംഗീതം പകരുന്നു. സഹനിര്‍മ്മാണം-പ്രദീപ് മേനോന്‍, അനൂപ് രാജ്; എഡിറ്റിംഗ് -അച്ചു വിജയന്‍, പശ്ചാത്തല സംഗീതം- അശോക് പൊന്നപ്പൻ, നിര്‍മ്മാണ നിര്‍വഹണം -ദീപക് പരമേശ്വരന്‍, കലാസംവിധാനം- മനു ജഗദ്, വസ്ത്രാലങ്കാരം – അരവിന്ദ് കെ.ആര്‍., മേക്കപ്പ്- സുരേഷ്, പി.ആർ.ഒ. -എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
പോക്കറ്റടിക്കാരന് ചാൾസ് എന്റർപ്രൈസസിൽ എന്താ കാര്യം? ഉർവശിയും ഗുരു സോമസുന്ദരവും ഞെട്ടിക്കുമോ?
Next Article
advertisement
ക്ലാസ് മുറിയിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിനികളുടെ മദ്യപാനം; 6 പേരെ സസ്പെന്റ് ചെയ്തു; അന്വേഷണം തുടങ്ങി
ക്ലാസ് മുറിയിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിനികളുടെ മദ്യപാനം; 6 പേരെ സസ്പെന്റ് ചെയ്തു; അന്വേഷണം തുടങ്ങി
  • തമിഴ്നാട്ടിലെ തിരുനെൽവേലി സർക്കാർ എയ്ഡഡ് സ്കൂളിൽ ഒൻപതാംക്ലാസ് പെൺകുട്ടികൾ മദ്യപിച്ചു

  • ക്ലാസ് മുറിയിൽ കൂട്ടമായി മദ്യപിച്ച 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചു

  • സംഭവം വിവാദമായതോടെ എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലിങ് നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു

View All
advertisement