18+ movie trailer | റെഡി വൺ, ടു, ത്രീ... ഓടിക്കോ; ഒരു ഒളിച്ചോട്ട കഥയുമായി മാത്യു, നസ്ലൻ ടീമിന്റെ 18+ ട്രെയ്‌ലർ

Last Updated:

നസ്ലൻ ആദ്യമായി നായകനാവുന്ന '18+' റൊമാന്റിക് കോമഡി ഡ്രാമാ ചിത്രമാണ്

18+
18+
മലയാള സിനിമയിലെ യുവ കൂട്ടുകെട്ടായ മാത്യു തോമസ് (Mathew Thomas), നസ്ലൻ ഗഫൂർ (Naslen Gafoor) എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം 18+ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നസ്ലൻ ആദ്യമായി നായകനാവുന്ന ’18+’ റൊമാന്റിക് കോമഡി ഡ്രാമാ ചിത്രമാണ്. ‘ജോ ആന്റ് ജോ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ’18+’ പ്രദർശനത്തിന് ഒരുങ്ങുന്നു.
യുവമനസ്സുകളുടെ പ്രസരിപ്പാർന്ന ജീവിതം പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയായിലൂടെ ഹരമായി മാറിയ സാഫ് ബ്രോസ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മീനാക്ഷി ദിനേശാണ് നായിക.
ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ.യു., ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, നിഖില വിമൽ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ഫലൂദ എന്റര്‍ടെയ്ന്‍മെന്റ് റീൽസ് മാജിക്ക് എന്നി ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്ടർ ജിനി കെ. ഗോപിനാഥ്, ജി. പ്രജിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു.
advertisement
വിനായക് ശശികുമാർ, സുഹൈൽ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ‘മദനോത്സവം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനം നിർവഹിക്കുന്നു.
എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. എഡിറ്റർ- ചമന്‍ ചാക്കോ, പശ്ചാത്തല സംഗീതം-ക്രിസ്റ്റോ സേവ്യർ, പ്രൊഡക്ഷന്‍ ഡിസൈനർ- നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ- സുജിത് സി.എസ്., മേക്കപ്പ്- സിനൂപ്‌രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- റെജിവൻ അബ്ദുള്‍ ബഷീര്‍, ഡി ഐ- ലിജു പ്രഭാകരൻ, സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതൻ, സ്റ്റിൽസ്- അര്‍ജുന്‍ സുരേഷ്, പരസ്യകല- യെല്ലോടൂത്ത്, വിതരണം-ഐക്കൺ സിനിമാസ്, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Trailer drops for the Malayalam movie 18 plus starring Naslen Gafoor and Mathew Thomas. This is the first time Naslen is playing male lead in Malayalam cinema
മലയാളം വാർത്തകൾ/ വാർത്ത/Film/
18+ movie trailer | റെഡി വൺ, ടു, ത്രീ... ഓടിക്കോ; ഒരു ഒളിച്ചോട്ട കഥയുമായി മാത്യു, നസ്ലൻ ടീമിന്റെ 18+ ട്രെയ്‌ലർ
Next Article
advertisement
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
  • മോഹൻലാൽ ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനം ഉന്നയിച്ചു

  • കോടതി മുറിയിൽ നടി അനുഭവിച്ച അപമാനം കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ വലുതാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

  • നടിയെ തളർത്താൻ പിആർ വർക്ക് ചെയ്യുന്നവരും ക്വട്ടേഷൻ കൊടുത്തവരും ശ്രമിച്ചെങ്കിലും അവൾ തളർന്നില്ല

View All
advertisement