advertisement

Chattuli trailer | 'ചാട്ടുളി' പോലൊരു പടം; ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

Last Updated:

ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന 'ചാട്ടുളി'  എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി

ചാട്ടുളി
ചാട്ടുളി
ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ‘ചാട്ടുളി’  എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. അട്ടപ്പാടിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ് തുടങ്ങിയവരും അഭിനയിക്കുന്നു.നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ചാട്ടുളി’ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി എഴുതുന്നു.
പ്രമോദ്. കെ. പിള്ള ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആൻ്റണി പോൾ എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജു വി.എസ്., പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, എഡിറ്റർ- അയൂബ് ഖാൻ, കല- അപ്പുണ്ണി സാജൻ, മേക്കപ്പ് – റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം- രാധാകൃഷ്ണൻ മങ്ങാട്, അസോസിയേറ്റ് ഡയറക്ടർ- രാഹുൽ കൃഷ്ണ, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ്-കൃഷ്ണകുമാർ ഭട്ട്, നൗഫൽ ഷാജ് ഉമ്മർ, ഡോ. രജിത്കുമാർ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബാബുരാജ് മനിശ്ശേരി, ജബ്ബാർ മതിലകം; ലൊക്കേഷൻ മാനേജർ- പ്രസാദ് ശ്രീകൃഷ്ണപുരം, സംഘട്ടനം-ബ്രൂസ്‌ലി രാജേഷ്, പ്രദീപ് ദിനേശ്, സ്റ്റിൽസ്-അനിൽ പേരാമ്പ്ര, പരസ്യകല- ആന്റണി സ്റ്റീഫൻ, പി.ആർ.ഒ. – എ.എസ്. ദിനേശ്.
advertisement
Summary: Trailer drops for the Malayalam movie Chattuli starring Shine Tom Chacko, Jaffer Idukki and Kalabhavan Shajohn
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Chattuli trailer | 'ചാട്ടുളി' പോലൊരു പടം; ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി
Next Article
advertisement
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
  • ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് ആർസിബിയെ പുതിയ സഖ്യം സ്വന്തമാക്കി

  • ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ സഖ്യമാണ് ആർസിബി വാങ്ങിയത്

  • ആര്യമൻ വിക്രം ബിർള ചെയർമാനായി, സത്യൻ ഗജ്‌വാനി വൈസ് ചെയർമാനായി ചുമതലയേൽക്കും

View All
advertisement