• HOME
  • »
  • NEWS
  • »
  • film
  • »
  • Chattuli | ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ; 'ചാട്ടുളി' അട്ടപ്പാടിയിൽ

Chattuli | ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ; 'ചാട്ടുളി' അട്ടപ്പാടിയിൽ

കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ

ചാട്ടുളി

ചാട്ടുളി

  • Share this:

    ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ‘ചാട്ടുളി’ (Chattuli movie) എന്ന സിനിമയുടെ ചിത്രീകരണം അട്ടപ്പാടിയിൽ ആരംഭിച്ചു. കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.

    നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്നാണ് ‘ചാട്ടുളി’ നിർമ്മിക്കുന്നത്.

    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജു വി.എസ്., ജയേഷ് മൈനാഗപ്പള്ളി കഥ, തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രാഹണം പ്രമോദ് കെ. പിള്ള നിർവഹിക്കുന്നു.

    Also read: ഇനി അഭിനയിച്ചു പയറ്റാൻ സംവിധായകൻ അജയ് വാസുദേവും, നിഷാദ് കോയയും

    ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആൻ്റണി പോൾ എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു.

    പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, എഡിറ്റർ- അയൂബ് ഖാൻ,
    കല- അപ്പുണ്ണി സാജൻ, മേക്കപ്പ് -റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-രാധാകൃഷ്ണൻ മങ്ങാട്, അസോസിയേറ്റ് ഡയറക്ടർ- രാഹുൽ കൃഷ്ണ, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ്- കൃഷ്ണകുമാർ ഭട്ട്, നൗഫൽ ഷാജ് ഉമ്മർ, ഡോ. രജിത്കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബാബുരാജ് മനിശ്ശേരി, ജബ്ബാർ മതിലകം; ലൊക്കേഷൻ മാനേജർ- പ്രസാദ് ശ്രീകൃഷ്ണപുരം, സംഘട്ടനം- ബ്രൂസ്‌ലി രാജേഷ്, പ്രദീപ് ദിനേശ്; സ്റ്റിൽസ്- അനിൽ പേരാമ്പ്ര, പരസ്യകല-ആന്റണി സ്റ്റീഫൻ, പി.ആർ.ഒ. – എ.എസ്. ദിനേശ്.

    Summary: Shine Tom Chacko, Jaffar Idukki and Kalabhavan Shajohn in ‘Chattuli’

    Published by:user_57
    First published: