Corona Dhavan | ഒന്ന് കാണാൻ പോലും ഒരു കുപ്പി കിട്ടാതിരുന്ന കോറോണക്കാലം; രസകരമായ ട്രെയ്‌ലറുമായി 'കൊറോണ ധവാൻ'

Last Updated:

കൊറോണ ലോക്ക്ഡൌണ്‍ കാലത്ത് മലയാളികള്‍ നേരിടേണ്ടിവന്ന പല പ്രശ്നങ്ങളും ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കാണാനാകും

കൊറോണ ധവാൻ
കൊറോണ ധവാൻ
‘കൊറോണ ധവാൻ’ (Corona Dhavan) സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ലുക്ക്മാനും ശ്രീനാഥ് ഭാസിയും ജോണി ആന്റണിയും മറ്റും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ രസകരമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ട്രെയ്‌ലറിനെപ്പറ്റിയുള്ള സോഷ്യല്‍ മീഡിയാ പോസ്റ്റുകളും ട്രെയ്‌ലറിന് താഴെയുള്ള കമന്റുകളും അതാണ്‌ സൂചിപ്പിക്കുന്നത്. ആനത്തടം എന്ന ഗ്രാമത്തിലെ മദ്യം ഇഷ്ടപ്പെടുന്ന ഒരുപറ്റം ആളുകളുടെ ജീവിതം കൊറോണയുടെ വരവോടെ എങ്ങനെ മാറിമറിയുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് സംവിധായകന്‍ സി.സി. ചിത്രം ഒരുക്കിയിരിക്കുന്നത്. കൊറോണ ലോക്ക്ഡൌണ്‍ കാലത്ത് മലയാളികള്‍ നേരിടേണ്ടിവന്ന പല പ്രശ്നങ്ങളും ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കാണാനാകും.
കോമഡി രംഗങ്ങളെപ്പോലെ പ്രണയരംഗങ്ങളാലും സമ്പുഷ്ടമാണ് കൊറോണ ധവാന്റെ ട്രെയ്‌ലർ. ചിത്രത്തിന്റെ റിലീസോടെ മലയാളത്തിലെ നിത്യഹരിത പ്രണയജോഡികളുടെ കൂട്ടത്തിലേക്ക് ലുക്ക്മാനും ശ്രുതി ജയനും കടന്നുകയറുമെന്നതില്‍ സംശയമില്ല. കൂടെ  അനായാസം ഏതുവേഷവും കൈകാര്യം ചെയ്യുന്ന അനേകം മികച്ച നടീനടന്മാരും ചിത്രത്തില്‍ വേഷമിടുമ്പോള്‍ മികച്ചൊരു എന്റര്‍ടൈനര്‍ ആയിരിക്കും കൊറോണ ധവാന്‍ എന്നതില്‍ സംശയം വേണ്ട.
നവാഗതനായ സി.സി. സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മുഴു നീളന്‍ കോമഡി എന്‍റര്‍ടെയ്‌നറായ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്.
advertisement
ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
advertisement
ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി.കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.
കല – കണ്ണന്‍ അതിരപ്പിള്ളി , കോസ്റ്റ്യും – സുജിത് സി.എസ്., ചമയം – പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി. തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍- സുജില്‍ സായി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ – ലിതിന്‍ കെ.ടി., വാസുദേവന്‍ വി.യു., അസിസ്റ്റന്‍റ് ഡയറക്ടര്‍ – ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ – അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് – മാമിജോ, പബ്ലിസിറ്റി – യെല്ലോ ടൂത്ത്, പി.ആര്‍.ഒ. – ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് – വിഷ്ണു എസ്. രാജൻ.
advertisement
Summary: Trailer for the Malayalam movie Corona Dhavan is out
മലയാളം വാർത്തകൾ/ വാർത്ത/Film/
Corona Dhavan | ഒന്ന് കാണാൻ പോലും ഒരു കുപ്പി കിട്ടാതിരുന്ന കോറോണക്കാലം; രസകരമായ ട്രെയ്‌ലറുമായി 'കൊറോണ ധവാൻ'
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement