Rahel Makan Kora | കെ.എസ്.ആർ.ടി.സിയെ ചുറ്റിപറ്റിയ കുടുംബകഥ; 'റാഹേൽ മകൻ കോര' ട്രെയ്‌ലർ
- Published by:user_57
- news18-malayalam
Last Updated:
കുട്ടനാടിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ജീവിത സംസ്ക്കാരത്തെ കോർത്തിണക്കി തികഞ്ഞ കുടുംബ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്
ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേൽ മകൻ കോര’ എന ചിത്രത്തിന്റെ ട്രെയ്‌ലർ ദുൽക്കർ സൽമാൻ പ്രകാശനം ചെയ്തു. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ജീവിത സംസ്ക്കാരത്തെ കോർത്തിണക്കി തികഞ്ഞ കുടുംബ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പി.എസ്.സി. ടെസ്റ്റെഴുതി സ്ഥിരം നിയമിതനാകുന്ന ഒരു കൺടക്റുടേയും എംപാനലിലൂടെ താൽക്കാലിക നിയമനം ലഭിച്ച ഒരു പെൺകുട്ടിയുടേയും ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം.
“കൂടെക്കൂടെ താൻ പി.എസ്.സിയുടെ കാര്യം പറയുന്നുണ്ടല്ലോ എന്നാ അതൊന്നു തെളിയിച്ചേ..? എന്നൊരു ഡയലോഗുണ്ട് ഈ സിനിമയിൽ.
കണ്ട വരത്തന്മാറൊക്കെ അന്യ നാട്ടീന്നു വന്ന് നമ്മടെ പെൺകുട്ടികളെ പ്രേമിച്ചു വലയിലാക്കുന്ന സാഹചര്യം നമ്മുടെ നാട്ടിലുണ്ട്. ഇതുകൊണ്ടാണോ തനിക്കു പെണ്ണ കിട്ടാത്തതെന്ന അൽത്താഫിന്റെ സംശയം ചിരിയുണർത്താൻ പോന്നതാണ്.
advertisement
ഇത്തരം നിരവധി കൗതുകങ്ങളും രസകരവുമായ രംഗങ്ങൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ അവതരണം. ആൻസൺ പോൾ, മെറിൻ ഫിലിപ്പ്, സ്മിനു സിജോ, വിജയകുമാർ, ടോം ഇമ്മട്ടി തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിലണിനിരക്കുന്നു.
ഒക്ടോബർ 13ന് ചിതം പ്രദർശനത്തിനെത്തുന്നു.
Summary: Trailer for the movie Rahel Makan Kora, starring Anson Paul and Sminu Sijo in the lead roles is out
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 11, 2023 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Rahel Makan Kora | കെ.എസ്.ആർ.ടി.സിയെ ചുറ്റിപറ്റിയ കുടുംബകഥ; 'റാഹേൽ മകൻ കോര' ട്രെയ്‌ലർ