ഉർവശിയുടെയും ഇന്ദ്രൻസിന്റെയും കോമ്പറ്റീഷൻ; ട്രെയിലർ നിറയെ പ്രതീക്ഷകളുമായി 'ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962'

Last Updated:

പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകളുമായി 'ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962' ട്രെയ്‌ലർ

ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962
ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962
രസകരമായ കോർട്ട്റൂം ഡ്രാമയിൽ മത്സരിച്ച് അഭിനയിക്കാൻ ഉർവശിയും (Urvashi) ഇന്ദ്രൻസും (Indrans) തുനിഞ്ഞിറങ്ങി എന്ന സൂചന നൽകുന്നതാണ് ‘ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962’ സിനിമയുടെ ട്രെയ്‌ലർ. ഉര്‍വശി, ഇന്ദ്രന്‍സ്, സനുഷ, സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ‘ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962’ എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ, മലയാള ചലച്ചിത്ര താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ആഗസ്റ്റ് 11ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ വിജയരാഘവൻ, ജോണി ആന്റണി, ടി.ജി. രവി, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, കലാഭവൻ ഹനീഫ്, സജിൻ, ഹരിലാൽ പി.ആർ., ജോഷി മേടയിൽ, വിഷ്ണു ഗോവിന്ദ്, കോഴിക്കോട് ജയരാജ്, പരമേശ്വരൻ പാലക്കാട്, തങ്കച്ചൻ, അൽത്താഫ്, ജെയ്, രാമു മംഗലപ്പള്ളി, ആദിൽ റിയാസ്ഖാൻ, അഞ്ജലി നായർ, നിഷാ സാരംഗ്, സുജാത തൃശ്ശൂർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷോത്തമൻ നിര്‍വ്വഹിക്കുന്നു.
തിരക്കഥ, സംഭാഷണം- ആശിഷ് ചിന്നപ്പ, പ്രജിന്‍ എം.പി., കഥ- സാനു കെ. ചന്ദ്രന്‍, സംഗീതം, ബിജിഎം- കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കെ. തോമസ്, എഡിറ്റര്‍- രതിൻ രാധാകൃഷ്ണന്‍, ഗാനരചന- മനു മഞ്ജിത്, ബി.കെ. ഹരിനാരായണൻ, ഗായകർ- കെ.എസ്. ചിത്ര, വൈഷ്ണവ്, ഗിരീഷ്; കല- ദിലീപ് നാഥ്, മേക്കപ്പ്- സിനൂപ് രാജ്, കോസ്റ്റ്യൂംസ്- അരുണ്‍ മനോഹര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍-ധനുഷ് നായനാര്‍, ഫിനാൻസ് കൺട്രോളർ- ശ്രീക്കുട്ടൻ, ഓഡിയോഗ്രാഫി- വിപിന്‍ നായര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ജോഷി മേടയില്‍, വി.എഫ്.എക്‌സ്.- ശബരീഷ്, ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, പബ്ലിസിറ്റി ഡിസൈന്‍- 24 എഎം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോദ് ശേഖർ, വിനോദ് വേണുഗോപാൽ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്; ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.
advertisement
Summary: A hilarious sneak peek from the movie ‘Jaladhara Pumpset Since 1962’ had gained so much attention, following that the makers have released its official trailer. The film is a promising court-room drama filled with oodles of fun and laughter. Urvashi, Indrans, Johnny Antony and others steal the show with their amazing delivery of comic sequences
മലയാളം വാർത്തകൾ/ വാർത്ത/Film/
ഉർവശിയുടെയും ഇന്ദ്രൻസിന്റെയും കോമ്പറ്റീഷൻ; ട്രെയിലർ നിറയെ പ്രതീക്ഷകളുമായി 'ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962'
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement