Avial trailer | അനശ്വര രാജൻ ജോജുവിന്റെ മകളായി; 'അവിയൽ' ട്രെയ്‌ലർ പുറത്തിറങ്ങി
- Published by:user_57
- news18-malayalam
Last Updated:
Trailer of the movie Avial starring Joju Geroge and Anaswara Rajan | സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥയാണ് ചിത്രം
ജോജു ജോർജും (Joju George) അനശ്വര രാജനും (Anaswara Rajan) പ്രധാനവേഷത്തിലെത്തുന്ന 'അവിയൽ' (Avial movie) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി (trailer released). പോക്കറ്റ് SQ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിച്ച് ഷാനിൽ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അവിയൽ'. മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം ഷാനിൽ ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖമായ സിറാജ്ജുദ്ധീൻ നായകനാകുന്നു.
ചിത്രത്തിൽ ജോജു ജോർജ്, അനശ്വര രാജൻ, കേതകി നാരായൺ ,
ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. 'ജോസഫ്' എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന, സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛൻ- മകൾ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് 'അവിയൽ' എന്ന ചിത്രത്തിലൂടെ.
advertisement
നായകന്റെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാൽ തന്നെ നായകന്റെ ശാരീരിക വ്യതിയാനങ്ങൾക്കായി സമയമെടുത്തതിനാൽ രണ്ടു വർഷങ്ങൾ കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. അതിതീവ്രമായ ആത്മ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രം കൂടിയാണിത്.
സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ, തുടങ്ങിയ നാല് പേരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കണ്ണൂർ, ഗോവ, കൊടൈക്കനാൽ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
advertisement
പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ.
മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മേഘ മാത്യു. സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, മേക്കപ്പ്- അമൽ ചന്ദ്രൻ, കലാ സംവിധാനം- ബംഗ്ലാൻ, സ്റ്റിൽസ്- മോജിൻ, ഡിസൈൻസ്- യെല്ലോ ടൂത്ത്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
Summary: Trailer drops for the movie 'Avial' starring Joju George and Anaswara Rajan as father- daughter duo. The film is an enderaing family drama shot across two years to capture various stages in the life of the male lead. Avial also marks the reunion of Joju George and Athmiya after investigation thriller 'Joseph'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 11, 2022 7:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Avial trailer | അനശ്വര രാജൻ ജോജുവിന്റെ മകളായി; 'അവിയൽ' ട്രെയ്‌ലർ പുറത്തിറങ്ങി