മുകേഷ് (Mukesh), ഉണ്ണി മുകുന്ദൻ (Unni Mukundan), കൃഷ്ണാനന്ദ്, ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘കാഥികൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സിനിമയിൽ ജുവനൈൽ ഹോമിലെ കുട്ടികൾക്ക് കൗൺസിലിങ് നൽകുന്ന വ്യക്തിയുടെ വേഷമാണ് ഉണ്ണിക്ക്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കമാർ നിർവ്വഹിക്കുന്നു.
View this post on Instagram
വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് സഞ്ജോയ് ചൗധരി സംഗീതം പകരുന്നു. എഡിറ്റർ- വിപിൻ വിശ്വകർമ്മ, പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം, ആർട്ട്- മജീഷ് ചേർത്തല, മേക്കപ്പ്- ലിബിൻ മോഹനൻ, കോസ്റ്റ്യൂംസ്- ഫെമിന ജബ്ബാർ, സൗണ്ട്- വിനോദ് പി. ശിവറാം, കളറിസ്റ്റ്-പോയറ്റിക്സ്, സ്റ്റിൽസ്-ജയപ്രകാശ്, ഡിസൈൻ- എസ്കെഡി ഫാക്‌ടറി. മെയ് 26-ന് ‘കാഥികൻ’ പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ. – എ.എസ്. ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.