Unni Mukundan | നടൻ ഉണ്ണി മുകുന്ദൻ ഇനി നിർമ്മാതാവ്; ചിങ്ങം ഒന്നിന് പുതിയ സംരംഭത്തിന് ആരംഭം

Last Updated:

Unni Mukundan launches production company | നടനെന്നതിലുപരി സ്ക്രീനിനു പിന്നിൽ കവിയായും, ഗായകനായും തിളങ്ങിയ ഉണ്ണി ഇനി പുതിയ റോളിൽ

അഭിനയ രംഗത്ത് കടന്നു വന്നതിന്റെ ഒൻപതാം വർഷം ഉണ്ണി മുകുന്ദൻ സിനിമയിൽ തന്നെ മറ്റൊരു മേഖലയിലേക്ക് ചുവടു വയ്ക്കുന്നു. മലയാള സിനിമയുടെ ചോക്ലേറ്റ് നായകനായും, മസിൽ അളിയനായും, വീരയോദ്ധാവായും സ്‌ക്രീനിൽ നിറഞ്ഞു നിന്ന ഉണ്ണി ഇനി നിർമ്മാതാവായി സിനിമാ രംഗത്ത് തന്റെ സാന്നിധ്യം അറിയിക്കും. ചിങ്ങം ഒന്നിന് ആ വലിയ സംരംഭത്തിന്റെ ശുഭാരംഭം ഉണ്ണി പ്രേക്ഷകരുമായി പങ്കിടുന്നു. ഉണ്ണിയുടെ പോസ്റ്റിന്റെ പരിഭാഷ ചുവടെ:
"ജീവിതകാലം മുഴുവനും ഞാൻ സ്വപ്നം കണ്ടിരുന്നു. പലതിലും ഞാൻ എന്നെ വിഭാവനം ചെയ്തു നോക്കി, ഈ പ്രപഞ്ചം എനിക്കൊപ്പം അതിനെ യാഥാർഥ്യമാക്കാൻ ഒപ്പം നിന്നു. അത്തരമൊരു സ്വപ്നമായിരുന്നു ഒരു നടനാവുക എന്നത്. ആ വിശ്വാസത്തെ ആധാരമാക്കി ഒരു നിർമ്മാതാവെന്ന സ്വപ്നസാക്ഷാത്ക്കാരത്തിലേക്ക് 'ഉണ്ണി മുകുന്ദൻ ഫിലിംസിലൂടെ' (UMF) ഞാൻ ചുവടുവയ്ക്കുന്നു. സിനിമയ്ക്ക് അർത്ഥവത്തായ ഒന്ന് തിരികെ നൽകുക എന്ന എന്റെ ശ്രമത്തിന്റെ ഭാഗമാണ് UMF. പ്രചോദനാത്മകവും, മാനസികോല്ലാസം പകരുകയും ചെയ്യുന്ന സൃഷ്‌ടികൾ മെനഞ്ഞെടുക്കാനും, കഴിവുകളെ പിന്തുണയ്ക്കാൻ ഉതകുന്ന ഒരു പ്ലാറ്റ്‌ഫോമാവുകയുമാണ് UMF ലക്ഷ്യമിടുന്നത്." ഉണ്ണി മുകുന്ദൻ തന്റെ സ്വപ്നപദ്ധതിയെ പറ്റി പറയുന്നു.
advertisement
ഒപ്പം ഗുരുവായ അന്തരിച്ച സംവിധായകൻ ലോഹിതദാസിനും, സഹ പ്രവർത്തകർക്കും, അച്ഛനമ്മമാർക്കും ഇത്രയും നാൾ അവർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഉണ്ണി നന്ദി അറിയിക്കുന്നു.
സ്ക്രീനിനു പിന്നിൽ കവിയായും, ഗായകനായും തിളങ്ങിയ താരമാണ് ഉണ്ണി. ലോക്ക്ഡൗൺ വേളയിൽ 'മേപ്പടിയാൻ' എന്ന ചിത്രത്തിന്റെ തയാറെടുപ്പിലായിരുന്നു ഉണ്ണി. സ്ഥിരം ജിം വർക്ക്ഔട്ട് ചെയ്ത് ശരീരം പരിപാലിക്കുന്ന ഉണ്ണി അടുത്ത ചിത്രത്തിനായി തടികൂട്ടുകയാണ് ഉണ്ടായത്. ലോക്ക്ഡൗൺ ഇളവുകളിൽ ചിത്രത്തിന്റെ ഏതാനും ചില പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Unni Mukundan | നടൻ ഉണ്ണി മുകുന്ദൻ ഇനി നിർമ്മാതാവ്; ചിങ്ങം ഒന്നിന് പുതിയ സംരംഭത്തിന് ആരംഭം
Next Article
advertisement
കോൺഗ്രസിന്റെ 'വോട്ട് ചോരി' INDI സഖ്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഒമർ അബ്ദുള്ള
കോൺഗ്രസിന്റെ 'വോട്ട് ചോരി' INDI സഖ്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഒമർ അബ്ദുള്ള
  • ഒമർ അബ്ദുള്ളയുടെ അഭിപ്രായത്തിൽ കോൺഗ്രസിന്റെ 'വോട്ട് ചോരി' പ്രചാരണത്തിന് INDI സഖ്യത്തിന് ബന്ധമില്ല.

  • ഓരോ പാർട്ടിക്കും തങ്ങളുടെ പ്രചാരണ അജണ്ട തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് അബ്ദുള്ള വ്യക്തമാക്കി.

  • കോൺഗ്രസ് വോട്ട് ചോരി ആരോപണത്തിൽ റാലി നടത്തി; ബിജെപി, തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണം തള്ളി.

View All
advertisement