Ravi Teja | അഞ്ച് ഏക്കർ ഭൂമിയിൽ ഗ്രാമത്തിന്റെ സെറ്റ് ഒരുങ്ങി; രവി തേജയുടെ 'ടൈഗർ നാഗേശ്വര റാവു' അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു

Last Updated:

അഞ്ച് ഏക്കർ ഭൂമിയിൽ സ്റ്റുവർട്ട്പുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിന് സെറ്റ് ഇട്ടാണ് ചിത്രീകരണം

രവി തേജ
രവി തേജ
രവി തേജ, വംശീ, അഭിഷേക് അഗർവാൾ ആർട്‌സ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവു (Tiger Nageswara Rao) അവസാന ഷെഡ്യൂൾ ആരംഭിച്ചു. വംശിയുടെ സംവിധാനത്തിൽ മാസ് മഹാരാജ രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവു 2023ൽ പുറത്തിറങ്ങാനൊരുങ്ങുകയാണ്. അഭിഷേക് അഗർവാൾ ആർട്‌സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം വൻ ബജറ്റിലാണൊരുങ്ങുന്നത്.
അഞ്ച് ഏക്കർ ഭൂമിയിൽ സ്റ്റുവർട്ട്പുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിന് സെറ്റ് ഇട്ടാണ് ചിത്രീകരണം.
ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ കഴിഞ്ഞദിവസം വിശാഖപട്ടണത്ത് ആരംഭിച്ചു. അവസാന ഷെഡ്യൂളിൽ കോർ ടീമിനെ പങ്കെടുപ്പിച്ചുള്ള ചില നിർണായക സീക്വൻസുകളാണ് ചിത്രീകരിക്കുന്നത്.
advertisement
അനൗൺസ് ചെയ്ത സമയം മുതൽ സിനിമ വലിയ ചർച്ചയായിരുന്നു.
എഴുപതുകളുടെ പശ്ചാത്തലത്തിൽ സ്റ്റുവർട്ട്‌പുരം എന്ന ഗ്രാമത്തിൽ നടക്കുന്ന കുപ്രസിദ്ധനായൊരു കള്ളന്റെ ജീവചരിത്രമാണ് ടൈഗർ നാഗേശ്വര റാവു. രവി തേജയുടെ ശരീരഭാഷയും ഡയലോഗുകളും ഗെറ്റപ്പും തികച്ചും വ്യത്യസ്തമാണെന്ന് മാത്രമല്ല ഇത് ഒരിക്കലും രവി തേജയ്ക്ക് വെറുമൊരു കഥാപാത്രമായിരിക്കില്ല എന്ന് അണിയറപ്രവർത്തകർ പറയുന്നു. നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് നായികമാരായി എത്തുന്നത്.
ആർ. മഥി ISC ഛായാഗ്രഹണവും ജിവി പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം ശ്രീകാന്ത് വിസ്സയും സഹനിർമ്മാതാവ് മായങ്ക് സിംഘനിയയുമാണ്.
advertisement
അഭിനേതാക്കൾ: രവി തേജ, നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് തുടങ്ങിയവർ; രചന, സംവിധായകൻ: വംശി, നിർമാതാവ്: അഭിഷേക് അഗർവാൾ, ബാനർ: അഭിഷേക് അഗർവാൾ ആർട്സ്, അവതാരകൻ: തേജ് നാരായൺ അഗർവാൾ, സഹ നിർമ്മാതാവ്: മായങ്ക് സിംഗാനിയ, സംഭാഷണങ്ങൾ: ശ്രീകാന്ത് വിസ, സംഗീത സംവിധായകൻ: ജി.വി. പ്രകാശ് കുമാർ, DOP: ആർ. മഥി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
പി.ആർ.ഒ.: വംശി-ശേഖർ, ആതിര ദിൽജിത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Ravi Teja | അഞ്ച് ഏക്കർ ഭൂമിയിൽ ഗ്രാമത്തിന്റെ സെറ്റ് ഒരുങ്ങി; രവി തേജയുടെ 'ടൈഗർ നാഗേശ്വര റാവു' അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു
Next Article
advertisement
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
  • വിശാഖപട്ടണത്ത് 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

  • ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമായ ഈ എഐ ഹബ്ബ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തും.

  • പദ്ധതിയുടെ ഭാഗമായി 2026-2030 കാലയളവില്‍ ഏകദേശം 15 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

View All
advertisement