സ്ലീവാച്ചന്റെ റിൻസി വീണ്ടും; ആദ്യത്തെ നോക്കിൽ തരംഗമാവുന്നു

Last Updated:

Veena Nandakumar starring song from her next movie gaining attention | വീണ നന്ദകുമാർ അഭിനയിക്കുന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

'കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ' സ്ലീവാച്ചന്റെ ഭാര്യ റിൻസി മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രമാണ്. ആ കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ വീണ നന്ദകുമാർ അഭിനയിക്കുന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.
കോഴിപ്പോര് സിനിമയിലെ ആദ്യ വീഡിയോ ഗാനം നിവിൻ പോളി റിലീസ് ചെയ്തു. കൊച്ചി നഗരത്തിനടുത്തുള്ള കിടങ്ങൂർ എന്ന ഗ്രാമത്തിലെ ഗാഗുൽത്താ ലെയ്നിലെ താമസക്കാരായ അയൽവാസികളായ മേരിയുടെയും ബീനയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്നേഹ ബന്ധത്തിൻ്റെ കഥ പറയുന്ന സിനിമയാണ് കോഴിപ്പോര്.
ജിനോയ് ജിബിത് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് വി.ജി. ജയകുമാർ.
പൗളി വത്സൻ, ജോളി ചിറയത്ത് എന്നിവരാണ് പ്രധാന വേഷത്തിൽ. ഇവരോടൊപ്പം വീണ നന്ദകുമാർ, ഇന്ദ്രൻസ്, നവജിത് നാരായണൻ , സോഹൻ സീനുലാൽ, അഞ്ജലി നായർ, ജിനോയ് ജനാർദ്ദനൻ, പ്രവീൺ ടി.ജെ., അസീസ് നെടുമങ്ങാട്, ജിബിറ്റ് ജോർജ്, സരിൻ, ശങ്കർ ഇന്ദുചൂഡൻ, ഷൈനി സാറ, മേരി എരമല്ലൂർ, ഗീതി, നന്ദിനി ശ്രീ, സമീക്ഷ നായർ, ഹർഷിത് സന്തോഷ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളാവുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
സ്ലീവാച്ചന്റെ റിൻസി വീണ്ടും; ആദ്യത്തെ നോക്കിൽ തരംഗമാവുന്നു
Next Article
advertisement
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
  • സഹപാഠിയുടെ വീട്ടിൽ നിന്ന് 36 പവൻ സ്വർണം മോഷ്ടിച്ച ആന്ധ്രാ സ്വദേശിനി മുംബൈയിൽ പോലീസ് പിടിയിൽ.

  • മോഷണത്തിന് ശേഷം ഗുജറാത്തിൽ പട്ടാളത്തിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് പ്രതി അധികൃതരെ വിശ്വസിപ്പിച്ചു.

  • മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണവുമായി പ്രതി ടാൻസാനിയയിലേക്ക് കടന്നതായി പോലീസ് അറിയിച്ചു.

View All
advertisement