പതിയെ ഇതൾ വിരിയുന്ന വീഡിയോ ഗാനവുമായി 'മുന്തിരി മൊഞ്ചൻ'

Video song from the movie Munthiri Monjan | കെ.എസ്. ചിത്രയും കെ.എസ്. ഹരിശങ്കറും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം പകർന്നത് സംവിധായകൻ വിജിത് നമ്പ്യാർ

news18-malayalam
Updated: October 7, 2019, 3:15 PM IST
പതിയെ ഇതൾ വിരിയുന്ന വീഡിയോ ഗാനവുമായി 'മുന്തിരി മൊഞ്ചൻ'
ഗാനരംഗത്ത് നിന്നും
  • Share this:
യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി 'മുന്തിരി മൊഞ്ചന്‍' പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിൽ കെ.എസ്. ചിത്രയും കെ.എസ്. ഹരിശങ്കറും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം പകർന്നത് സംവിധായകൻ വിജിത് നമ്പ്യാർ തന്നെയാണ്.

ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, കെ.എസ്.ചിത്ര, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍, ശ്രേയ ജയദീപ്, സുധാമയി നമ്പ്യാര്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന മുന്തിരി മൊഞ്ചന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്.

മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍, സലിംകുമാര്‍, ഇന്നസന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍, ദേവന്‍, സലീമ തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര. 'ഒരു തവള പറഞ്ഞ കഥ' എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം ഒക്ടോബർ 25 ന് തിയേറ്ററിലെത്തും.First published: October 7, 2019, 3:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading