മലയാള സിനിമയേയും കിംഗ് ഓഫ് കൊത്തയേയും പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട
- Published by:user_57
- news18-malayalam
Last Updated:
'ഖുഷി'യുടെ ട്രെയ്‌ലർ ലോഞ്ച് വേദിയില്‍ മലയാളസിനിമയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട
വിജയ് ദേവരകൊണ്ടയും സമാന്തയും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ഖുഷി’യുടെ ട്രെയ്‌ലർ ലോഞ്ച് വേദിയില്‍ മലയാളസിനിമയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട. ഓഗസ്റ്റ് 9-ന് ഹൈദരാബാദില്‍ വെച്ചു നടന്ന ചടങ്ങിലാണ് നടന്‍ മലയാളസിനിമയെക്കുറിച്ച് സംസാരിച്ചത്. “നാമേവരും മലയാളസിനിമകള്‍ ഇഷ്ടപ്പെടുന്നു, മലയാളത്തില്‍ എങ്ങനെ ഇത്ര നല്ല സിനിമകളും പ്രകടനങ്ങളും ഉണ്ടാവുന്നു എന്നു ഞാന്‍ ആലോചിക്കാറുണ്ട്. പുതിയ പല മലയാളചിത്രങ്ങള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് ഞാന്‍. ‘കിങ്ങ് ഓഫ് കൊത്ത’യുടെ ട്രെയിലര്‍ ഇന്നു റിലീസ് ആവുകയാണെന്ന് എനിക്കറിയാം. അത് കാണാനും ദുല്‍ഖറിനെ ആശംസകള്‍ അറിയിക്കാനും ഞാന്‍ കാത്തിരിക്കുകയാണ്.” വിജയ് ദേവരക്കൊണ്ട സദസ്സിനോട് പറഞ്ഞു.
ഖുഷിയുടെ ട്രെയ്‌ലർ പതിനഞ്ചു മില്യണോളം കാഴ്ചക്കാരുമായി യുട്യൂബില്‍ മുന്നേറുകയാണ്. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഖുഷി’. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ‘ഖുഷി’ സെപ്തംബര്‍ 1-ന് തിയേറ്ററുകളില്‍ എത്തും.
‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. ‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.
advertisement
ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.
മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയിന്‍, കോ റൈറ്റര്‍: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിര്‍വാണ, സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂര്‍ണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആര്‍.ഒ: ജിഎസ്കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 12, 2023 9:32 AM IST