പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിത്തിരയിലേക്ക്. മോദിയാവാൻ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് തയ്യാറെടുക്കുകയാണ്. നരേന്ദ്ര മോദിയുടെ ജീവിത ചിത്രമാവുമിത്. തിരഞ്ഞെടുപ്പ് അടുത്ത് വന്നിരിക്കുന്ന സന്ദർഭത്തിൽ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്ന കാഴ്ചയായും വരും ദിവസങ്ങളിൽ കാണുക. അടുത്ത വാരം മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിനെ സംബന്ധിച്ച 'ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ' തിയേറ്ററുകളിലെത്താൻ ഇരിക്കെയാണ് പ്രഖ്യാപനം.
വിദ്യയുടെ ആഗ്രഹം സാധിക്കാൻ ഭർത്താവ് ചെയ്തത്'പി.എം. നരേന്ദ്ര മോദി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമങ് കുമാർ ആണ്. സന്ദീപ് സിങ്ങാണ് നിർമ്മാണം. ജനുവരി മധ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം. വിവേക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി ഏഴിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 23 ഭാഷകളിലായി പുറത്തു വിടും.
മേരി കോം, സരബ്ജിത്, ഭൂമി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഒമങ് കുമാർ. പരേഷ് റാവലിനെയായിരുന്നു നായക വേഷത്തിലേക്ക് കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ചിരുന്നത്. മൂന്ന് വർഷങ്ങളായി ചിത്രത്തിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.