Sasiyum Sakunthalayum | ഒരു പഴയകാല ട്യൂട്ടോറിയൽ യുഗത്തിന്റെ ഏട്; 'ശശിയും ശകുന്തളയും' ടീസർ
- Published by:user_57
- news18-malayalam
Last Updated:
1970- 75 കാലഘട്ടങ്ങളിൽ നടക്കുന്ന ട്യൂട്ടോറിയൽ കോളേജുകളും, പ്രണയവും പകയും മത്സരവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം
ആർ.എസ്. വിമൽ അവതരിപ്പിക്കുന്ന ‘ശശിയും ശകുന്തളയും’ (Sasiyum Sakunthalayum) എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. സംവിധായകൻ വിനയൻ, നടൻ ടൊവിനോ തോമസ് സംവിധായകനും നടനുമായ നാദിർഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറക്കിയത്. ആമി ഫിലിംസിന്റെ ബാനറിൽ ആർ.എസ്. വിമലിനൊപ്പം സലാം താനിക്കാട്ട് നേഹ (ആമി) എന്നിവരും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്.
നവാഗതനായ ബിച്ചാൾ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷഹീൻ സിദ്ദീഖ്, സിദ്ദീഖ്, ആർ.എസ്. വിമൽ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, നേഹ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കെ.പി., പ്രകാശ് അലക്സ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കുന്നതോടൊപ്പം കെ.പി. ചിത്രത്തിന് പശ്ചാത്തലസംഗീതവും നിർവഹിക്കുന്നു. വിഷ്ണുപ്രസാദാണ് ചിത്രത്തിന്റെ ക്യാമറ. ബസന്ത് പെരിങ്ങോട് ആർട്ടും, കുമാർ എടപ്പാൾ കോസ്റ്റ്യൂമും, വിപിൻ ഓമശ്ശേരി മേക്കപ്പും, അഷറഫ് ഗുരുക്കൾ സ്റ്റണ്ടും നിർവഹിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
1970- 75 കാലഘട്ടങ്ങളിൽ നടക്കുന്ന ട്യൂട്ടോറിയൽ കോളേജുകളും, പ്രണയവും പകയും മത്സരവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം. പീരിയോഡിക്കൽ ചിത്രമായ ‘എന്ന് നിന്റെ മൊയ്‌തീൻ’ രചനയും സംവിധാനവും നിർവഹിച്ച ആർ.എസ്. വിമൽ തന്നെയാണ് ‘ശശിയും ശകുന്തളയും’ എന്ന പീരിയോഡിക്കൽ ചിത്രത്തിന്റെയും രചന.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 25, 2023 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Sasiyum Sakunthalayum | ഒരു പഴയകാല ട്യൂട്ടോറിയൽ യുഗത്തിന്റെ ഏട്; 'ശശിയും ശകുന്തളയും' ടീസർ


