കോഴിക്കോട്: മഹാഭാരതം എന്ന പേരില്‍ എം ടിയുടെ തിരക്കഥയില്‍ സിനിമ ഒരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് എം ടി വാസുദേവൻനായരുടെ അഭിഭാഷകൻ രംഗത്ത്. രണ്ടാമൂഴം സിനിമയാക്കുന്ന കാര്യത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി ധാരണയായിട്ടില്ലെന്നും എംടിയുടെ അഭിഭാഷകൻ ശിവരാമകൃഷ്ണൻ വ്യക്തമാക്കി. പുതിയ നിർമാതാവുമായി ചേർന്ന് എംടിയുടെ തിരക്കഥയിൽ മഹാഭാരതം തുടങ്ങാൻ കരാറിൽ ഒപ്പുവെച്ചുവെന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ വാദം തെറ്റാണെന്നും അഡ്വ. ശിമരാമകൃഷ്ണന്‍ വ്യക്തമാക്കി.
നിർമാതാവ് എസ് കെ നാരായണനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തന്റെ സാന്നിധ്യത്തിലാണ് ധാരണയിലെത്തിയെന്നായിരുന്നു ജോമോൻ പുത്തൻപുരയ്ക്കലിന്റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം എം ടി അറിഞ്ഞിട്ടല്ലെന്ന് അഡ്വ. ശിവരാമകൃഷ്ണന്‍ വ്യക്തമാക്കി. കേസ് പിന്‍വലിച്ച് സിനിമയുമായി മുന്നോട്ടുപോകാനുള്ള ഒരു നീക്കവും എം ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എം ടിയുമായി മോഹൻലാൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാഭാരതവുമായി മുന്നോട്ടുപോകാന്‍ ധാരണയായെന്നും ജോമോന്‍ പറഞ്ഞിരുന്നു. അത്തരത്തിലൊരു ചര്‍ച്ച ഇതുവരെ ഉണ്ടായിട്ടില്ലെന്നും എം ടിയുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന് സിനിമയെടുക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ടെന്നും ശിവരാമകൃഷ്ണന്‍ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.