അഖിൽ മാരാർ നായകനാവുന്നു; ബിഗ് ബോസ് താരങ്ങൾ നായികാനായകന്മാരാകുന്ന 'മുള്ളൻകൊല്ലി' പൂർത്തിയായി

Last Updated:

അഖിൽ മാരാർ, അഭിഷേക് ശ്രീകുമാർ, സെറീന ജോൺസൺ എന്നിവർ നായികാനായകന്മാരാകുന്ന ചിത്രമാണ് 'മുള്ളൻകൊല്ലി'

മുള്ളൻകൊല്ലി
മുള്ളൻകൊല്ലി
ജനപ്രിയ പരമ്പരയായ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാർ, അഭിഷേക് ശ്രീകുമാർ, സെറീന ജോൺസൺ എന്നിവർ നായികാനായകന്മാരാകുന്ന ചിത്രമാണ് 'മുള്ളൻകൊല്ലി'. സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രസീജ് കുമാർ നിർമ്മിക്കുന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ബാബു ജോണാണ്. അതിർത്തി മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു ത്രില്ലർ മൂവിയാണ് ചിത്രം.
ഒരു സംഘം ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ, അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരിട്ടിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി.
ജാഫർ ഇടുക്കി, ജോയ് മാത്യു, കോട്ടയം നസീർ, കോട്ടയം രമേശ്, നവാസ് വള്ളിക്കുന്ന്, ദിനേശ് ആലപ്പി, ശ്രീജിത്ത് കൈവേലി, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, അർസിൻ സെബിൻ ആസാദ്, കൃഷണ പ്രിയ, വീണ (അമ്മു) സുമയ്യ സലാം, ശ്രീഷ സുബ്രമണ്യൻ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
advertisement
ഉദയകുമാർ, ഷൈൻദാസ്, സന്തോഷ് മാധവൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. സംഗീതം - ടിനീഷ് ജോൺ, ഛായാഗ്രഹണം - എൽബൻ കൃഷ്ണ, എഡിറ്റിംഗ് - രാജേഷ് ഗോപി, കലാസംവിധാനം - അജയ് മങ്ങാട്, കോസ്റ്റ്യും ഡിസൈൻ -സമീറാ സനീഷ്, മേക്കപ്പ് - റോണക്സ് സേവ്യർ, ത്രിൽസ് - കലൈ കിംഗ്സൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - എസ്. പ്രജീഷ് (സാഗർ), അസ്സോസ്സിയേറ്റ് ഡയറക്ടർ - ബ്ലസൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- യൂനുസ് ബാബു തിരൂർ, പ്രൊഡക്ഷൻ മാനേജർ- അതുൽ തലശ്ശേരി.
advertisement
ചാവേർ, തലവൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളർ ആയ ആസാദ് കണ്ണാടിക്കലാണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ.- വാഴൂർ ജോസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
അഖിൽ മാരാർ നായകനാവുന്നു; ബിഗ് ബോസ് താരങ്ങൾ നായികാനായകന്മാരാകുന്ന 'മുള്ളൻകൊല്ലി' പൂർത്തിയായി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement