• HOME
 • »
 • NEWS
 • »
 • film
 • »
 • Muttuvin Thurakkappedum | മലയാള ചിത്രം 'മുട്ടുവിൻ തുറക്കപ്പെടും' ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തും

Muttuvin Thurakkappedum | മലയാള ചിത്രം 'മുട്ടുവിൻ തുറക്കപ്പെടും' ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തും

Muttuvin Thurakkappedum movie to be released in April | ജിതിൻ രവി, പ്രീതി രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന സിനിമയാണ്

മുട്ടുവിൻ തുറക്കപ്പെടും

മുട്ടുവിൻ തുറക്കപ്പെടും

 • Share this:
  ജിതിൻ രവി, പ്രീതി രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ രാജ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന 'മുട്ടുവിൻ തുറക്കപ്പെടും' (Muttuvin Thurakkappedum) ഏപ്രിൽ 15ന് പ്രദർശനത്തിനെത്തുന്നു. ചലച്ചിത്ര താരങ്ങളായ അജു വർഗീസ്, അമിത് ചക്കാലക്കൽ, സംവിധായകൻ അജയ് വാസുദേവ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് തിയതി (movie release date) പുറത്തുവിട്ടത്.

  ആൽബി ഫിലിംസിന്റെ ബാനറിൽ മെൽവിൻ കോലോത്ത് ആന്റണി, ഷാരോൺ പുത്തൻപുരയ്ക്കൽ, ബാബു മുള്ളൻചിറ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ മനോജ് ചക്രപാണി, ബിനോജ് ചക്രപാണി എന്നിവർ ചേർന്ന് എഴുതുന്നു.

  ഇടവേള ബാബു, ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം, വിനോദ് സാഗർ, സേതുലക്ഷ്മി, ചിത്ര തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

  എഡിറ്റർ- റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ- അനുകുട്ടൻ, കല-അയ്യപ്പൻ, മേക്കപ്പ്- സുനിൽ നാട്ടക്കൽ, വസ്ത്രാലങ്കാരം- അനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഡിനു, സത്യൻ, സൗണ്ട് ഡിസൈൻ- ഏരീസ് വിസ്മയ മാക്സ്, കളറിസ്റ്റ്- വിഷ്ണു പുതിയറ, പ്രൊഡക്ഷൻ മാനേജർ- നിയാസ്, പ്രോജക്ട് ഡിസൈൻ- രമേശൻ തൈക്കാട്ടുശ്ശേരി, വിതരണം- സെവന്റി ടു ഫിലിം കമ്പനി, പി.ആർ.ഒ.- എ.എസ്. ദിനേശ്.

  Also read: Salute Movie |'സല്യൂട്ട്' ഒ.ടി.ടി റിലീസിന്; തീയതി പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍

  ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) നായകനും നിര്‍മ്മാതാവുമാകുന്ന ചിത്രം 'സല്യൂട്ട്' (Salute) ഡയറക്റ്റ് ഒ.ടി.ടി. റിലീസിന് (direct OTT release). മാര്‍ച്ച് 18ന് സോണി ലിവിലൂടെ (Sony Liv) ചിത്രം പ്രദര്‍ശനത്തിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം ലഭ്യമാകും. സോണി ലിവിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് തീയതി പുറത്തുവിട്ടിരുന്നില്ല. ദുല്‍ഖറാണ് തീയതി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

  ദുല്‍ഖര്‍ പോലീസുകാരനായി അഭിനയിക്കുന്ന ചിത്രം ജനുവരി 13ന് തിയെറ്ററുകളില്‍ എത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ കേരളത്തില്‍ കോവിഡ്-19 കേസുകളുടെ വര്‍ദ്ധനവും ഒമിക്രോണ്‍ വേരിയന്റിന്റെ ഭീഷണിയും കാരണം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

  റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ തിരക്കഥ ബോബി- സഞ്ജയ് ടീമിന്റേതാണ്. ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന സല്യൂട്ട്, ബോളിവുഡ് നടി ഡയാന പെന്റിയുടെ മലയാളത്തിലെ അരങ്ങേറ്റം കൂടിയാണ്. മനോജ് കെ. ജയന്‍, വിജയരാഘവന്‍, ലക്ഷ്മി ഗോപാലസ്വാമി, സായ്കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

  Summary: Muttuvin Thurakkappedum movie is up for a release in April
  Published by:user_57
  First published: