ബോളിവുഡ് ലഹരിമരുന്ന് കേസ്: നിർമാതാവ് ഫിറോസ് നദിയാദ്‌വാലയ്ക്ക് പിന്നാലെ അർജുൻ രാംപാലിന്റെ വീട്ടിലും റെയ്ഡ്
- Published by:Naseeba TC
- news18-malayalam
Last Updated:
നിർമാതാവ് ഫിറോസ് നദിയാദ്‌വാലയുടെ ഭാര്യ ഷബാന സയീദിനെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു.
ബോളിവുഡിലെ പ്രമുഖ നിർമാതാവ് ഫിറോസ് നദിയാദ്‌വാലയ്ക്ക് പിന്നാലെ നടൻ അർജുൻ രാംപാലിന്റെ മുംബൈയിലെ വീട്ടിലും നാർകോടിക്സ് ബ്യൂറോയുടെ റെയ്ഡ്. ബോളിവുഡ് ലഹരിമരുന്ന് കേസിൽ നദിയാദ്‌വാലയുടെ ഭാര്യയെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അർജുൻ രാംപാലിന്റെ വീട്ടിലും റെയ്ഡ് നടത്തിയത്. എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
നേരത്തേ, അർജുൻ രാംപാലിന്റെ പങ്കാളി ഗബ്രിയേല ദിമിത്രിയാദസിന്റെ സഹോദരൻ അഗിസിലോസിനെ എൻസിബി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്.
ഇദ്ദേഹത്തിന് കഴിഞ്ഞ വെള്ളിയാഴ്ച്ച മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ വീണ്ടും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സൗത്ത് ആഫ്രിക്കൻ പൗരനാണ് അഗിസിലോസ്. സുശാന്തിന്റെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഹരി മരുന്ന് ഇടപാടുകാരുനുമായി അഗിസിലോസിന് ബന്ധമുണ്ടെന്ന് കാണിച്ചായിരുന്നു അറസ്റ്റ്.
നിർമാതാവ് ഫിറോസ് നദിയാദ്‌വാലയുടെ ഭാര്യ ഷബാന സയീദിനെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരിമരുന്ന് ആരോപണമാണ് ബോളിവുഡിലെ കൂടുതൽ പേരിൽ എത്തി നിൽക്കുന്നത്.
advertisement
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരിമരുന്ന് ആരോപണത്തിൽ നിരവധി പേരെ ഇതിനകം എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ സുശാന്തിന്റെ കാമുക റിയ ചക്രബർത്തിക്ക് ആഴ്ച്ചകൾക്ക് മുമ്പാണ് ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തി ഇപ്പോഴും ജയിലിലാണ്.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നിവരേയും എൻസിബി ചോദ്യം ചെയ്തിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 09, 2020 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ബോളിവുഡ് ലഹരിമരുന്ന് കേസ്: നിർമാതാവ് ഫിറോസ് നദിയാദ്‌വാലയ്ക്ക് പിന്നാലെ അർജുൻ രാംപാലിന്റെ വീട്ടിലും റെയ്ഡ്