I Am Kathalan: നസ്ലെന്റെ ഹാക്കിങ് ഇനി ഒടിടിയിൽ; റിലീസ് പ്രഖ്യാപിച്ച് ഐ ആം കാതലൻ

Last Updated:

ഒരു ദേശി ഹാക്കറുടെ കഥ പറഞ്ഞ ചിത്രമാണ് ഐ ആം കാതലൻ

ഐ ആം കാതലൻ
ഐ ആം കാതലൻ
മലയാളത്തിലെ പ്രിയ താരം നസ്ലൻ (Naslen), അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘തണ്ണീർമത്തൻ ദിനങ്ങൾ’ സംവിധായകൻ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണ് ‘ഐ ആം കാതലൻ’ (I am Kathalan) .ഒരു ദേശി ഹാക്കറുടെ കഥ പറഞ്ഞ ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു.ചിത്രം നവംബർ ഏഴിനാണ് തിയേറ്ററുകളിലെത്തിയത്.റിലീസായി ഒരു മാസം പിന്നിടുമ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.മനോരമ മാക്സിലൂടെ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.














View this post on Instagram
























A post shared by manoramaMAX (@manoramamax)



advertisement
സിനിമയുടെ സ്‍ട്രീമിംഗ് തിയ്യതി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. ഐ ആം കാതലൻ സിനിമ ഒടിടിയില്‍ വര്‍ക്കാകുമെന്ന പ്രതീക്ഷയിലാണ് നസ്‍ലെന്റെ ആരാധകര്‍.ഐ ആം കാതലൻ എന്ന സിനിമയില്‍ നസ്ലന് പുറമേ ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. സജിൻ ചെറുകയിലാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഐ ആം കാതലൻ എന്ന സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപാണ് സംഗീത സംവിധാനം. ചിത്രത്തിന് ചെറിയ കളക്ഷനാണ് ഒന്നാം ദിനം ലഭിച്ചിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം മുന്നേറുമെന്നും ഒടിടിയില്‍ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് പ്രതീക്ഷ. നസ്ലന്റെ മാനറിസങ്ങളാണ് ചിത്രത്തിന്റെ ആകര്‍ഷണവും.
മലയാളം വാർത്തകൾ/ വാർത്ത/Film/
I Am Kathalan: നസ്ലെന്റെ ഹാക്കിങ് ഇനി ഒടിടിയിൽ; റിലീസ് പ്രഖ്യാപിച്ച് ഐ ആം കാതലൻ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement