പ്രേമലുവിന്റെ രണ്ടാം ഭാഗത്തിനായി ഞാനും എക്സൈറ്റഡാണ്, ഫണ്ണായ സിനിമയാകും': നസ്‍ലിൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്രേമലുവിന്റെ രണ്ടാം ഭാഗത്തിനായി തമിഴിലെയും തെലുങ്കിലെയും പ്രേക്ഷകർ കാത്തിരിക്കുകയാണ്
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയ നടനാണ് നസ്‌ലിൻ. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നടന് തെന്നിന്ത്യൻ സിനിമയിൽ നിരവധി ആരാധകരെ നേടാനായി. നടന്റെതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രമാണ് പ്രേമലു.
മലയാള പ്രേക്ഷകർ മാത്രമല്ല, തമിഴിലെയും തെലുങ്കിലെയും ആരാധകർ കാത്തിരിക്കുന്നതാണ് പ്രേമലുവിന്റെ രണ്ടാം ഭാഗം. ആരാധകരുടെ കാത്തിരിപ്പുരൾക്കുള്ള മറുപടി നൽകിയിരിക്കുകയാണ് നസ്ലിൻ. താനും മറ്റുള്ളവരെ പോലെ ഒരുപാട് എക്‌സൈറ്റഡായിട്ടാണ് പ്രേമലുവിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നതെന്നാണ് നസ്‍ലിൻ പറഞ്ഞത്.
എന്നാല്‍, അതിന്റെ സബ്‌ജെക്ട് താന്‍ ഇതുവരെ കേട്ടിട്ടില്ലെന്നും പറയാന്‍ മാത്രമുള്ള അപ്‌ഡേറ്റൊന്നും വന്നിട്ടില്ലെന്നും നടന്‍ പറഞ്ഞു. പ്രേമലുവിനേക്കാള്‍ കുറച്ചുകൂടെ ഫണ്ണായ സിനിമയാകുമെന്ന് ഉറപ്പാണെന്നും നസ്‍ലിൻ കൂട്ടിച്ചേര്‍ത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 09, 2025 4:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രേമലുവിന്റെ രണ്ടാം ഭാഗത്തിനായി ഞാനും എക്സൈറ്റഡാണ്, ഫണ്ണായ സിനിമയാകും': നസ്ലിൻ