70th National Film Awards:'എ കോക്കനട്ട് ട്രീ': മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം കോഴിക്കോട് സ്വദേശി ജോഷി ബെനഡിക്ടിന്

Last Updated:

പുല്ലൂരാമ്പാറ സ്വദേശി ജോഷി ബെനഡിക്ട് സംവിധാനം ചെയ്ത 'എ കോക്കനട്ട് ട്രീ' എന്ന എട്ടര മിനുട്ട് ദൈർഘ്യമുള്ള ആനിമേഷൻ ചിത്രമാണ് ഇത്തവണത്തെ മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി മലയാളക്കര/dക്ക് അഭിമാനമായി മാറിയിരിക്കുന്നത്

ദേശീയ സിനിമാ പുരസ്കാരത്തിൽ മികച്ച അനിമേഷൻ ചിത്രത്തിന് അവാർഡ് നേടിയത് കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറ സ്വദേശി ജോഷി ബെനഡിക്ടിന്. 'എ കോക്കനട്ട് ട്രീ' എന്ന 8 മിനുട്ട് ദൈർഘ്യമുള്ള അനിമേഷൻ സിനിമയ്ക്കാണ് പുരസ്‌കാരം. തന്റെ ആദ്യ സിനിമയ്ക്ക് പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് പുല്ലുരാംപാറ ആക്കാട്ടു മുണ്ടക്കൽ വീട്.
പുല്ലൂരാമ്പാറ സ്വദേശി ജോഷി ബെനഡിക്റ്റ് സംവിധാനം ചെയ്ത 'എ കോക്കനട്ട് ട്രീ' എന്ന എട്ടര മിനുട്ട് ദൈർഘ്യമുള്ള ആനിമേഷൻ ചിത്രമാണ് ഇത്തവണത്തെ മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി മലയാളക്കരക്ക് അഭിമാനമായി മാറിയിരിക്കുന്നത്. പ്രകൃതിയെയും മനുഷ്യനെയും പ്രമേയമാക്കിയതായിരുന്നു ജോഷിയുടെ കരവിരുതിൽ പിറന്ന ഈ ചിത്രം.
മലയോരമേഖലയിലെ ഒരു സാധാരണ വീട്ടമ്മ ഒരു തെങ്ങിൻ തൈ നട്ടുവളർത്തുന്നതും അത് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തൃശ്ശൂർ ഫൈനാർട്സ് കോളേജിൽ നിന്നും ചിത്രകല പഠനം പൂർത്തിയാക്കിയ ജോഷി ബെനഡിക്ട്, പന്നിമലത്ത്, കൊപ്ര ചേവ്വ് എന്നീ രണ്ട് ഗ്രാഫിക് നോവലുകൾ ഇതിനോടകം രചിച്ചിട്ടുണ്ടെങ്കിലും അനിമേഷൻ ചിത്രം ഇതാദ്യമായാണ് തയാറാക്കുന്നത്. ആദ്യമായി പുറത്തിറക്കിയ ചിത്രത്തിന് തന്നെ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്നും പുരസ്കാരം മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജമാകും എന്നും ജോഷി ന്യൂസ് 18നോട് പറഞ്ഞു.
advertisement
ഏറെ കാലത്തെ ജോഷിയുടെ ആഗ്രഹം കൂടിയാണ് ഈ ദേശീയ അവാർഡോട് കൂടി സഫലമാവുന്നത്. 2021 ൽ പൂർത്തിയായ ഈ അനിമേഷൻ ഫിലിം 2022 ലാണ് സെൻസർ ചെയ്യുന്നത്. ചിത്രം ബോംബെയിലും മറ്റും നടത്തിയ ഫെസ്റ്റുവെല്ലുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു.
ചിത്രത്തിന്റെ ആശയവും ആവിഷ്കാരവും ഉൾപ്പെടെ ഭൂരിഭാഗം ജോലികളും ജോഷി സ്വയം ചെയ്തതാണെന്നതും പുരസ്കാരത്തിന്റെ മാറ്റുകൂട്ടുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ബിജിപാൽ ആണ്. പുല്ലൂരാം പാറ ആക്കാട്ടു മുണ്ടക്കൽ ബെനഡിക്ട് -മേരി ദമ്പതികളുടെ മകൻ ആണ് ജോഷി ബെനഡിക്ട് ,സ്കൂൾ അധ്യാപികയായ മേരിയാണ് ഭാര്യ , ബെനഡിക്ട് ആണ് മകൻ. ചിത്രകലയിലും കലാസാംസ്കാരിക പ്രവർത്തനങ്ങളിലും ഏറെ തല്പരനായ ജോഷി തിരുവമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ജനചേതന കലാസാംസ്കാരിക പഠന കേന്ദ്രത്തിന്റെ സജീവ പ്രവർത്തകൻ കൂടിയാണ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
70th National Film Awards:'എ കോക്കനട്ട് ട്രീ': മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം കോഴിക്കോട് സ്വദേശി ജോഷി ബെനഡിക്ടിന്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement