National Film Awards 2023| മലയാളത്തിന് മികച്ച പരിഗണന; ഷാഹിയുടെ തിരക്കഥയ്ക്കും വിഷ്ണു മോഹന് നവാഗത സംവിധായകനും പുരസ്‌കാരം

Last Updated:

റോജിൻ പി തോമസ് സംവിധാനം ചെയ്ത ഹോം ഏറ്റവും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു

നായാട്ട്
നായാട്ട്
ന്യൂഡൽഹി: അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ തിളങ്ങി മലയാള സിനിമ. റോജിൻ പി തോമസ് സംവിധാനം ചെയ്ത ഹോം ഏറ്റവും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമർശം ലഭിച്ചു. നായാട്ട് എന്ന ചിത്രത്തിലൂടെ മികച്ച  തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ഷഹി കബീറിന് ലഭിച്ചു.
നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി മൂന്നാം വളവ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അനിമേഷൻ ചിത്രമായി ‘കണ്ടിട്ടുണ്ട്’ തിരഞ്ഞെടുക്കപ്പെട്ടു.
മലയാള സിനിമയക്ക് ലഭിച്ച പുരസ്ക്കാരങ്ങൾ
മലയാള ചിത്രം ഹോം(റോജിൻ പി തോമസ്)
പ്രത്യേക പരാമർശം ഇന്ദ്രൻസ്
നവാഗത സംവിധായകൻ- ഇന്ദിരാഗാന്ധി പുരസ്ക്കാരം- വിഷ്ണു മോഹൻ (മേപ്പടിയാൻ)
തിരക്കഥ- ഷാഹി കബീർ (നായാട്ട്)
പരിസ്ഥിതി ചിത്രം- മൂന്നാം വളവ് (സംവിധാനം- ആർ എസ് പ്രദീപ്)
സിങ്ക് സൗണ്ട്- ചവിട്ട് (അരുൺ അശോക്, സോനു കെ.പി)
advertisement
നോൺ ഫീച്ചർ വിഭാഗം
മികച്ച ആനിമേഷൻ ചിത്രം – കണ്ടിട്ടുണ്ട് (അദിതി കൃഷ്ണദാസ്)
നോൺ ഫീച്ചർ സിനിമ നോൺ റെക്കോർഡിസ്റ്റ്- ഉണ്ണികൃഷ്ണൻ (ഏക ദ ഗാവോൺ)
മലയാളം വാർത്തകൾ/ വാർത്ത/Film/
National Film Awards 2023| മലയാളത്തിന് മികച്ച പരിഗണന; ഷാഹിയുടെ തിരക്കഥയ്ക്കും വിഷ്ണു മോഹന് നവാഗത സംവിധായകനും പുരസ്‌കാരം
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement