Nayanthara | 'എന്തിനാണ് ദേഷ്യമെന്നറിയണം, ധനുഷിന്റെ മാനേജറെ പലതവണ വിളിച്ചിട്ടും സംസാരിച്ചില്ല'; നയൻതാര

Last Updated:

ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോടായിരുന്നു ധനുഷിനെ ബന്ധപ്പെടാൻ ശ്രമിച്ചതിനെ കുറിച്ച് നയൻതാര സംസാരിച്ചത്

News18
News18
സ്വപ്രയത്നത്തിലൂടെ വലിയൊരു സാമ്രാജ്യം പണിതെടുത്തിട്ടും വിമർശനങ്ങൾ വിട്ടൊഴിയാത്ത നടിയാണ് നയൻതാര. നടിയുടെ വിവാഹ ഡോക്യുമെന്ററിയായ ബിയോണ്ട് ദി ഫെയറി ടെയ്ൽ പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾ ചൂടുപിടിച്ചത്. ഡോക്യുമെന്ററി പുറത്ത് വിടുന്നതിന് തൊട്ടുമുന്നെയുള്ള ദിവസമായിരുന്നു ധനുഷുമായിട്ടുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഇത് വിശ്വസിക്കുവാൻ തന്നെ പ്രയാസമായിരുന്നു. കാരണം, നിരവധി ഹിറ്റുകൾ സമ്മാനിച്ച താര ജോഡികൾ എങ്ങനെ ശത്രുക്കളായി എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. വി​ഘ്നേഷും നയൻതാരയും ആദ്യമായി ഒരുമിച്ച് ചെയ്ത നാനും റൗഡി താൻ സിനിമയിലെ രം​ഗങ്ങൾ നടി സ്വന്തം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയെതിനെ സംബന്ധിച്ചായിരുന്നു പ്രശ്നങ്ങൾ.
ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നയൻതാര. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോടായിരുന്നു ധനുഷിനെ ബന്ധപ്പെടാൻ ശ്രമിച്ചതിനെ കുറിച്ച് നയൻതാര സംസാരിച്ചത്. അദ്ദേഹത്തിന്റെ (ധനുഷിന്റെ) മാനേജറെ നിരവധി തവണ വിളിച്ചിരുന്നു. ഞങ്ങളുടെ പൊതുസുഹൃത്തക്കളുമായി ബന്ധപ്പെടാനും ശ്രമിച്ചു. എന്നാൽ അതൊന്നും ഫലവത്തായില്ല. പിന്നീട് ക്ലിപ്പുകൾ ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന അവസ്ഥയിലേക്ക് എത്തിയെന്നാണ് നയൻതാര പറഞ്ഞത്.
advertisement
NOC കിട്ടില്ലെന്ന് മനസിലായപ്പോൾ അത് വേണ്ടെന്മന തീരുമാനത്തിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ സിനിമ ആയതിനാൽ ക്ലിപ്പുകൾ ഉപയോ​ഗിക്കണോ വേണ്ടയോ എന്നു പറയാനുള്ള അവകാശം അയാൾക്കുണ്ട്. പക്ഷെ, വിഘ്നേഷ് എഴുതിയ നാല് വരികൾ സിനിമയിൽ ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഞങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുകത്തണമെന്ന് ആ​ഗ്രഹിച്ച ഒരു സംഭവം അതായിരുന്നു. അതിനായി ഞങ്ങൾ ശരിക്കും ശ്രമിച്ചെന്നാണ് നടിയുടെ വാക്കുകൾ.
ഒരു ഫോൺകോളിലൂടെ എങ്കിലും സംസാരിച്ച് എന്താണ് പ്രശ്നമെന്നും എന്തിനാണ് ഞങ്ങളോട് ദേഷ്യമെന്നും എനിക്ക് അറിയണമായിരുന്നു.
തെറ്റിദ്ധാരണയാണെങ്കിൽ മാറ്റാമല്ലോ. പിന്നീട് എവിടെ എങ്കിലും വെച്ച് കണ്ടാൽ ഒരു ഹായ് പറയുന്ന രീതിയിലേക്ക് എങ്കിലും മാറ്റാമല്ലോ. ഇതിനായിരുന്നു ഞാൻ ശ്രമിച്ചത്.
advertisement
പക്ഷെ അതിനും സാധിച്ചില്ല. ഞങ്ങളുടെ ഫോണുകളില്‍ ചിത്രീകരിച്ച ബിടിഎസ്സാണ് അവസാനം ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ചത്. അത്തരം ഫുട്ടേജുകള്‍ കരാറിന്‍റെ ഭാഗമായത് ഇപ്പോഴാണ്. പത്ത് വര്‍ഷം മുമ്പ് അങ്ങനെ ഇല്ലായിരുന്നെന്നും നടി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Nayanthara | 'എന്തിനാണ് ദേഷ്യമെന്നറിയണം, ധനുഷിന്റെ മാനേജറെ പലതവണ വിളിച്ചിട്ടും സംസാരിച്ചില്ല'; നയൻതാര
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement