മതതീവ്രവാദത്താലുള്ള ഭീകരവാദം യാഥാർത്ഥ്യം; പഹൽഗാം ഭീകരാക്രമണത്തിൽ നടൻ നീരജ് മാധവ്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഭീകരവാദത്തെ കുറിച്ച് തുറന്നുപറയാൻ ധൈര്യമുള്ള ഒരാളെങ്കിലും മലയാള സിനിമയിൽ ഉണ്ടല്ലോയെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്
പഹൽഗാം ഭീകരാക്രമണത്തിൽ ശക്തമായി പ്രതികരിച്ച് നടൻ നീരജ് മാധവ്. മതതീവ്രവാദത്താലുള്ള ഭീകരവാദം യാഥാർത്ഥ്യമാണെന്നാണ് നീരജ് മാധവ് പ്രതികരിച്ചത്. പഹൽഗാം ഭീകരാക്രമണത്തിൽ താൻ വാക്കുകൾക്ക് അതീതനും വളരെ അധികം ദുഃഖിതനുമാണെന്നും നടൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് നീരജ് പ്രതികരണം നടത്തിയത്.
മതതീവ്രവാദത്താൽ നയിക്കപ്പെടുന്ന ഭീകരവാദം ഒരു യാഥാർത്ഥ്യമാണ്. അത് നമ്മൾ വ്യക്തമായി വിളിച്ചുപറയണം. ഇല്ലെങ്കിൽ അത് ചീഞ്ഞളിഞ്ഞ് വീഴും. നമ്മൾ നിശബ്ദമായിരുന്നാൽ ഭീകരവാദം കൂടുതലായി ശക്തിപ്പെടുമെന്നാണ് നീരജ് മാധവ് കുറിച്ചത്. വെറുപ്പിനെ കുറിച്ചല്ല, സത്യസന്ധമായ കാര്യത്തെ കുറിച്ചാണ് താൻ പറയുന്നതെന്നും നടൻ പറഞ്ഞു.
ഈ ആക്രമണത്തെ വെറുമൊരു സംഭവമായി നടിക്കരുത്. കാരണം, അന്ധമായുള്ള വെറുപ്പ് എത്രത്തോളം അപകടകരമാണെന്നും അതിന്റെ പാതയിൽ നാമെല്ലാവരും എത്രത്തോളം ദുർബലരാണെന്നും ഉള്ളതിന്റെ ഒരു ക്രൂരമായ ഓർമ്മപ്പെടുത്തലാണിതെന്നും നടൻ വ്യക്തമാക്കി.
advertisement
പഹൽഗാം ആക്രമണത്തിൽ വാക്കുകൾക്ക് അതീതനും ദുഃഖിതനുമാണ്. എന്റെ പ്രാർത്ഥനക ഇരകളുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഒപ്പമാണ്. നീതി ലഭിക്കട്ടെ, സമാധാനം നിലനിൽക്കട്ടെയെന്നും നടൻ കൂട്ടിച്ചേർത്തു.
advertisement
താരത്തിന്റെ പ്രതികരണത്തെ നിരവധി പേരാണ് പ്രശംസിച്ചത്. ഭീകരവാദത്തെ കുറിച്ച് തുറന്നുപറയാൻ ധൈര്യമുള്ള ഒരാളെങ്കിലും മലയാള സിനിമയിൽ ഉണ്ടല്ലോയെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്. നട്ടെല്ല് ഉള്ള ഒരുത്തനെ കണ്ട്, ഗാസക്ക് വേണ്ടി കരഞ്ഞവന്മാരെല്ലാം മാളത്തിൽ ഒളിച്ചിരിക്കുവാ.., എന്നിങ്ങനെ നിരവധി കമന്റുകളാണ് നിറയുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 27, 2025 8:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മതതീവ്രവാദത്താലുള്ള ഭീകരവാദം യാഥാർത്ഥ്യം; പഹൽഗാം ഭീകരാക്രമണത്തിൽ നടൻ നീരജ് മാധവ്