മൊത്തം കളർഫുൾ; ധ്യാൻ ശ്രീനിവാസന്റെ ഡിക്ടറ്റീവ് ഉജ്ജ്വലനിലെ ആദ്യ ഗാനം 'നെപ്ട്യൂൺ' പുറത്തിറങ്ങി
- Published by:meera_57
- news18-malayalam
Last Updated:
മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്
വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ മിന്നൽ മുരളിക്ക് ശേഷം രണ്ടാമത്തെ ചിത്രം ഡിക്ടറ്റീവ് ഉജ്ജ്വലനിലെ ആദ്യ ഗാനം 'നെപ്ട്യൂൺ' പുറത്തിറങ്ങി. ലിറിക്‌സ് എഴുതിയത് മനു മഞ്ജിത്ത്. റാപ്പർ ഫെജോ ആണ് വോക്കൽ. 'വെറുതെ സീൻ മോനെ' എന്ന ശ്രദ്ധേയ ട്രാക്കിന് ശേഷം റമീസ് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന് വേണ്ടി വീണ്ടും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.
ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് 'ഡിറ്റക്ടീവ് ഉജ്ജ്വലന്‍'. വീക്കെന്‍റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി., ഇന്ദ്രനീല്‍ ജി.കെ. എന്നിവരാണ്. വിദ്യാഭ്യാസകാലഘട്ടം മുതല്‍ ഒന്നിച്ചാണ് ഇരുവരും. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണ്.
advertisement
മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീർ, നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍ എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഛായാഗ്രാഹക ദമ്പതികളുടെ ആദ്യ മലയാള ചിത്രമാണിത്.
advertisement
കലാസംവിധാനം - കോയ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേയേറ്റ് ഡയറക്ടർ - രതീഷ് എം. മൈക്കിൾ, വീക്കെന്റ് ബ്ലോക്ക്ബസ്റ്റർ മാനേജർ - റോജിൻ, പ്രൊഡക്ഷൻ മാനേജർ - പക്കുകരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്ട് ഡിസൈനേഴ്സ് - സെഡിൻ പോൾ - കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പി.ആർ.ഒ.- വാഴൂർ ജോസ്, ശബരി; ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ്.
advertisement
Summary: 'Neptune', a song from the movie Detective Ujjwalan featuring Dhyan Sreenivasan in the lead role has been released. The film comes from the makers of Tovino Thomas starrer blockbuster movie 'Minnal Murali'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 19, 2025 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മൊത്തം കളർഫുൾ; ധ്യാൻ ശ്രീനിവാസന്റെ ഡിക്ടറ്റീവ് ഉജ്ജ്വലനിലെ ആദ്യ ഗാനം 'നെപ്ട്യൂൺ' പുറത്തിറങ്ങി