അജു വർഗീസും നീരജ് മാധവും ഒപ്പം ഗൗരി കിഷനും; 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഫസ്റ്റ് ലുക്ക് പുറത്ത്

Last Updated:

പ്രണയവും കോമഡിയും കോര്‍ത്തിണക്കിയ സീരീസിന്റെ സ്ട്രീമിംഗ് ഉടന്‍ ആരംഭിക്കും

News18
News18
ഡിസ്നി ഹോട്സ്റ്റാറിന്റെ ആറാമത്തെ മലയാളം വെബ് സീരീസായ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്റെ (Love Under Construction) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പ്രണയവും കോമഡിയും കോര്‍ത്തിണക്കിയ ഈ വെബ് സീരീസിന്റെ സ്ട്രീമിംഗ് ഉടന്‍ ആരംഭിക്കും. അജു വർഗീസും (Aju Varghese) നീരജ് മാധവും (Neeraj Madhav) , ഗൗരി ജി. കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സീരീസിൽ മലയാളത്തിലെ പ്രമുഖ മുൻനിര താരനിര തന്നെ അണിനിരക്കുന്നുണ്ട്.
Love Under Construction, Malayalam web series Love Under Construction ,web series Love Under Construction, Love Under Construction first look out, Aju Varghese, Neeraj Madhav, ലവ് അണ്ടർ കൺസ്ട്രക്ഷൻ , വെബ് സീരീസ് ലവ് അണ്ടർ കൺസ്ട്രക്ഷൻ,ലവ് അണ്ടർ കൺസ്ട്രക്ഷൻ ഫസ്റ്റ് ലുക്ക് ,
ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ ഒരു വീട്, അതിനൊപ്പം ജീവിതത്തിൽ എത്തിയ പ്രണയം, ഈ രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മർദ്ദങ്ങളാണ് ഈ കോമഡി വെബ് സീരീസിൽ പ്രമേയമാകുന്നത്.വിഷ്ണു ജി. രാഘവ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഈ സീരീസിന്റെ സംഗീതസംവിധാനം ഗോപി സുന്ദറാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമിച്ചിരിക്കുന്ന റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്താണ്.പി.ആർ.ഒ : റോജിൻ കെ റോയ്.മാര്‍ക്കറ്റിംഗ് : ടാഗ് 360 ഡിഗ്രീ.
മലയാളം വാർത്തകൾ/ വാർത്ത/Film/
അജു വർഗീസും നീരജ് മാധവും ഒപ്പം ഗൗരി കിഷനും; 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഫസ്റ്റ് ലുക്ക് പുറത്ത്
Next Article
advertisement
കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം
കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം
  • ഡൽഹിയിൽ 1.2 കോടി രൂപ മുടക്കി നടത്തിയ കൃത്രിമ മഴ പരീക്ഷണം പരാജയപ്പെട്ടു.

  • വായു ഗുണനിലവാരം മോശമായ ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് പരീക്ഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.

  • പരീക്ഷണത്തെ വിമർശിച്ച് ആം ആദ്മി പാർട്ടി

View All
advertisement