ഇന്ദ്രജിത്ത് സുകുമാരൻ വീണ്ടും മുഴുനീള പോലീസ് വേഷത്തിൽ; ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വരുന്നു

Last Updated:

തീർത്തും ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ സ്വഭാവത്തിലെ ചിത്രമാണിത്

ഇന്ദ്രജിത്ത് സുകുമാരൻ
ഇന്ദ്രജിത്ത് സുകുമാരൻ
ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിൻ സുരേഷ് ടി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പ്രീ അനൗൺസ്മെൻ്റ് ടീസർ റിലീസ് ചെയ്തു. 'നോ വേ ഔട്ട്' എന്ന ചിത്രത്തിന് ശേഷം റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്. ആണ് സിനിമ നിർമ്മിക്കുന്നത്. ഒരേ മുഖം, റിലീസിന് ഒരുങ്ങുന്ന പുഷ്പക വിമാനം, പടക്കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
നിരവധി ചിത്രങ്ങളിൽ പോലീസ് വേഷത്തിൽ എത്തിയിട്ടുണ്ടെങ്കിലും ഇന്ദ്രജിത്ത് ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. തീർത്തും ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ സ്വഭാവം ടീസറിൽ നിന്നും വ്യക്തമാണ്.
advertisement
ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, വിജയരാഘവൻ, റെബ മോണിക്ക ജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. അദ്ദേഹം മലയാളത്തിൽ ആദ്യമായി പ്രവർത്തിക്കുന്ന ചിത്രമാണിത്. അഞ്ചകൊള്ളകൊക്കാന് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.
നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഡി.ഒ.പി സൗഗന്ദ് എസ്.യു. പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, കോസ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, 3D ആർട്ടിസ്റ്: ശരത്ത് വിനു, വി.എഫ്.എക്സ്. &3D അനിമേഷൻ: ഐഡൻറ് ലാബ്സ്, മാർക്കറ്റിംഗ് കൺസൾട്ൻ്റ്: മിഥുൻ മുരളി, പി.ആർ.ഒ.: പി. ശിവപ്രസാദ്. ചിത്രത്തിൻ്റെ പേരും മറ്റ് വിവരങ്ങളും ഉടൻ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
advertisement
Summary: New movie starring Indrajith Sukumaran in the lead role as a police officer announced
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്ദ്രജിത്ത് സുകുമാരൻ വീണ്ടും മുഴുനീള പോലീസ് വേഷത്തിൽ; ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വരുന്നു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement