മധു ബാലകൃഷ്ണന്റെയും വിനീത് ശ്രീനിവാസന്റെയും ശബ്ദം; രഞ്ജിത്ത് സജീവ് ചിത്രം 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യിലെ വീഡിയോ ഗാനം

Last Updated:

ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ എന്നിവർ ആലപിച്ച 'ഒരുക്കിവെച്ചൊരു നെഞ്ചാണേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്

News18
News18
രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ എന്നിവർ ആലപിച്ച 'ഒരുക്കിവെച്ചൊരു നെഞ്ചാണേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
മെയ് 23ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ, ഡോക്ടർ റോണി, മനോജ് കെ.യു., സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, മൂസി, ചാന്ദിനി, മെരീസ, അഖില അനോകി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
advertisement
മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി. അയ്യപ്പൻ നിർവഹിക്കുന്നു.
ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം, പ്രേമം ഫെയിം) സംഗീതം പകരുന്നു.
എഡിറ്റർ- അരുൺ വൈഗ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, കല- സുനിൽ കുമരൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- മെൽവി ജെ., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, പരസ്യകല- യെല്ലോ ടൂത്ത്സ്, വിതരണം-സെഞ്ച്വറി റിലീസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
മധു ബാലകൃഷ്ണന്റെയും വിനീത് ശ്രീനിവാസന്റെയും ശബ്ദം; രഞ്ജിത്ത് സജീവ് ചിത്രം 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യിലെ വീഡിയോ ഗാനം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement