മേക്കപ്പ് ഇഷ്‌ടമല്ല എന്ന അഭിപ്രായം വ്യക്തി ജീവിതത്തിന്റെ ഭാഗം മാത്രം; മേക്കപ്പ് വിവാദങ്ങളോട് നിമിഷ സജയൻ
മേക്കപ്പ് ഇഷ്‌ടമല്ല എന്ന അഭിപ്രായം വ്യക്തി ജീവിതത്തിന്റെ ഭാഗം മാത്രം; മേക്കപ്പ് വിവാദങ്ങളോട് നിമിഷ സജയൻ
Nimisha Sajayan reacts to makeup-related controversies | ആനിക്കൊപ്പമുള്ള ടി.വി.ഷോയിൽ പറഞ്ഞ അഭിപ്രായത്തിൽ നിന്നുമാണ് നടി നിമിഷ സജയനുമായി ബന്ധപ്പെട്ട മേക്കപ്പ് ചർച്ചകൾ ആരംഭിക്കുന്നത്
ആനിക്കൊപ്പമുള്ള ടി.വി.ഷോയിൽ നടി നിമിഷ സജയൻ മേക്കപ്പ് അണിയുമോ ഇല്ലയോ എന്നതിനെ പറ്റിയുള്ള അഭിപ്രായം ചർച്ചകൾക്ക് വഴിവച്ചിരുന്നു. പൊതു പരിപാടികളിൽ പോലും മേക്കപ്പ് ഇടാതെ പ്രത്യക്ഷപ്പെടാറുള്ള നിമിഷ മേക്കപ്പ് ഇഷ്‌ടമല്ല എന്ന് പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ നിമിഷയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ മേക്കപ്പ് അണിഞ്ഞ ചിത്രങ്ങൾ ഉണ്ട് താനും. മേക്കപ്പിന്റെ കാര്യത്തിൽ വ്യക്തിപരവും ഔദ്യോഗികപരവുമായ അതിർവരമ്പുകൾ താൻ എങ്ങനെ നിശ്ചയിക്കുന്നു എന്ന വിശദമായ പോസ്റ്റുമായി നിമിഷ എത്തുന്നു. പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ ചുവടെ:
ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുകയാണ്.എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാൻ നൽകിയ മറുപടി വ്യക്തപരമായി എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഞാൻ ഇടും എന്നും പറഞ്ഞിട്ടുണ്ട് ... കുറച്ച് പേർ ഞാൻ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതിൽ മേക്കപ്പ് ഇല്ലോ എന്ന് ചോദിച്ചു... എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനൽ പരിപാടികൾ മാഗസിൻ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ് ഞാൻ ഇടുകളും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്... മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും.... എനിക്ക് ഒരുപാട് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു എല്ലാവർക്കും മറുപടി നൽകാൻ സാധിക്കാതത്തിനാൽ ഇവിടെ ക്കുറിപ്പ് നൽക്കുന്നു
NB: വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.