അതുപിന്നെ സംവിധായകൻ സംഗീതജ്ഞനാകുമ്പോ... നാദിർഷയുടെ 'മാജിക്ക് മഷ്റൂ'മിൽ ഒൻപതു ഗായകർ പാടുന്നു

Last Updated:

നാദിർഷ സംവിധായകൻ മാത്രമല്ല, സംഗീതജ്ഞനും ഗായകനുമാണ്. അദ്ദേഹത്തിൻ്റെ പാരഡി ഗാനങ്ങൾ ഏറെ പ്രശസ്തവുമാണ്

മാജിക്ക് മഷ്റൂം
മാജിക്ക് മഷ്റൂം
നാദിർഷ സംവിധായകൻ മാത്രമല്ല, സംഗീതജ്ഞനും ഗായകനുമാണ്. അദ്ദേഹത്തിൻ്റെ പാരഡി ഗാനങ്ങൾ ഏറെ പ്രശസ്തവുമാണ്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ കഴിവതും സംഗീതത്തിനു പ്രാധാന്യം നൽകുന്നതുമായിരിക്കും. തൻ്റെ ചിത്രങ്ങളിൽ കഴിവതും സംഗീതമൊരുക്കുന്നതും നാദിർഷ തന്നെയാണ്. ഇപ്പോൾ ഏറ്റവും പുതിയതായി നാദിർഷ സംവിധാനം ചെയ്യുന്ന 'മാജിക്ക് മഷ്റൂം' എന്ന ചിത്രവും സംഗീത സാന്ദ്രമാണ്. ദക്ഷിണേന്ത്യയിലെ ഒൻപതു പ്രശസ്ത ഗായകരുടെ സംഗമമാണ് ഈ ചിത്രത്തിൽ.
മലയാളത്തിൻ്റെ വാനമ്പാടി കെ.എസ്. ചിത്ര, ബോളിവുഡ് അടക്കം രാജ്യത്തെ നിരവധി ഭാഷകൾക്കു പ്രിയങ്കരിയായ ശ്രേയാ ഘോഷാൽ, ശങ്കർ മഹാദേവൻ, വേറിട്ട ശബ്ദത്തിലൂടെ മലയാളികളുടെ പ്രിയ ഗായകനായ ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസൻ, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിർഷ എന്നീ ഗായകരാണ് ചിത്രത്തിനു വേണ്ടി ഗാനമാലപിക്കുക.
ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ, എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. നാദിർഷയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മലയാളികൾക്ക് എന്നും നെഞ്ചോടു ചേർത്ത് വയ്ക്കാൻ പറ്റും വിധത്തിലുള്ള ഇമ്പമാർന്ന ഗാനങ്ങൾ തന്നെയാണ് ചിത്രത്തിലേതെന്ന് നിസ്സംശയം പറയാം.
advertisement
മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ചിത്രം മലയോര ജില്ലയായ ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമത്തിലെ അയോൺ എന്ന യുവാവിൻ്റെ കഥ തികഞ്ഞ ഫാമിലി ഹ്യൂമർ, ഫാൻ്റസി ജോണറിൽ പറയുകയാണ്.
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ അക്ഷയ ഉദയകുമാറും മീനാഷിയുമാണു നായികമാർ. സിദ്ധാർത്ഥ് ഭരതൻ, ഹരിശ്രീ അശോകൻ, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, അഷറഫ് പിലാക്കൽ, ബോബി കുര്യൻ, ബിജുക്കുട്ടൻ, ശാന്തിവിള ദിനേശ്, അബിൻ ബിനോ, ഷമീർ ഖാൻ, അരുൺ പുനലൂർ, മാസ്റ്റർ സുഫിയാൻ,
advertisement
പൂജ മോഹൻരാജ്, ആലീസ്, ആകാശ് ദേവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പശ്ചാത്തല സംഗീതം - മണികണ്ഠൻ അയ്യപ്പ, ഛായാഗ്രഹണം - സുജിത് വാസുദേവ്, എഡിറ്റിംഗ് - ജോൺ കുട്ടി, കലാസംവിധാനം- എം. ബാവ, സ്റ്റിൽസ് - അജി മസ്ക്കറ്റ്, മേക്കപ്പ് - പി.വി. ശങ്കർ, ഹെയർ സ്റ്റൈലിസ്റ്റ് - നരസിംഹ സ്വാമി, കോസ്റ്റ്യും ഡിസൈൻ- ദീപ്തി അനുരാഗ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷൈനു ചന്ദ്രഹാസ്, സ്റ്റുഡിയോ - ചലച്ചിത്രം, ഫിനാൻസ് കൺട്രോളർ - സിറാജ് മൂൺ ബീം, പ്രൊജക്റ്റ് ഡിസൈനർ - രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജേഴ്സ് - പ്രസാദ് ശ്രീകൃഷ്ണപുരം,
advertisement
അരുൺ കണ്ണൂർ, അനൂപ് തൊടുപുഴ; പ്രൊഡക്ഷൻ കൺട്രോളർ - ജിനു. പി.കെ.
തൊടുപുഴ, ഇടുക്കി, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അതുപിന്നെ സംവിധായകൻ സംഗീതജ്ഞനാകുമ്പോ... നാദിർഷയുടെ 'മാജിക്ക് മഷ്റൂ'മിൽ ഒൻപതു ഗായകർ പാടുന്നു
Next Article
advertisement
ക്രിസ്തുവിൻ്റെ അന്ത്യഅത്താഴത്തെ വികൃതമാക്കി ബിനാലെയില്‍ ചിത്രാവിഷ്‌കാരം; പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ
ക്രിസ്തുവിൻ്റെ അന്ത്യഅത്താഴത്തെ വികൃതമാക്കി ബിനാലെയില്‍ ചിത്രാവിഷ്‌കാരം; പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ
  • കൊച്ചി-മുസിരിസ് ബിനാലെയിൽ വിവാദ ചിത്രീകരണത്തെ തുടർന്ന് വേദി താത്കാലികമായി അടച്ചു.

  • മത സംഘടനകളുമായി ചർച്ച നടത്തിയ ശേഷം വേദി വീണ്ടും തുറക്കുമെന്ന് ബിനാലെ പ്രസിഡന്റ് അറിയിച്ചു.

  • ചിത്രം നീക്കം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയുന്നതിന് തുല്യമാണെന്നും ഫൗണ്ടേഷൻ.

View All
advertisement