വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി; '2018' ന് ശേഷം ജൂഡിന്റെ ചിത്രത്തിൽ നായകനാകാൻ നിവിൻ പോളി
- Published by:Vishnupriya S
- news18-malayalam
Last Updated:
ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിൻ പോളി - ജൂഡ് ആന്റണി ജോസഫ് കോംബോയിൽ എത്തുന്ന ഡ്രീം പ്രോജക്ടാണിത്
യുവാക്കൾക്കിടയിൽ തരംഗം ശൃഷ്ടിച്ച നിവിൻ പോളി-നസ്രിയ ചിത്രമായിരുന്നു 2014ൽ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓശാന’.ഇപ്പോഴിതാ ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിൻ പോളിയും ജൂഡ് ആന്തണിയും വീണ്ടും ഒന്നിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിൻ പോളി – ജൂഡ് ആന്റണി ജോസഫ് കോംബോയിൽ എത്തുന്ന ഡ്രീം പ്രോജക്ടാണിത്. ജൂഡിന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും നിവിനുമായി ഒന്നിക്കുന്നു എന്നത് പ്രതീക്ഷകൾക്ക് മാറ്റ് കൂട്ടുകയാണ്. ജൂഡ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
advertisement
നിവിൻ പോളിയ്‌ക്കൊപ്പമുള്ള ഒരു സെൽഫി ചിത്രമാണ് ഹിറ്റ് സംവിധായകൻ ഷെയർ ചെയ്തത്. അതിനിടയിൽ ജൂഡ് കുറിച്ച അടികുറിപ്പ് പ്രേക്ഷകരെ ആവേശത്തിലാക്കുകയാണ്. ‘Rolling soon with my brother’ എന്നാണ് ജൂഡ് കുറിച്ചത്. നിവിൻ പോളിയും ജൂഡിനൊപ്പമുള്ള ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. ‘‘’വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി’’, എന്നാണ് ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിൻ കുറിച്ചത്. നിവിൻ പോളിയോടൊപ്പമുള്ള ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്ന് ജൂഡ് നേരത്തെ അറിയിച്ചിരുന്നു.
advertisement
advertisement
പ്രോജക്ടിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. 2018 ൽ നിവിൻ പോളിയുടെ ഒരു മാസ് രംഗം ആദ്യം പ്ലാൻ ചെയ്തിരുന്നെന്നും പിന്നീട് അത് എടുത്ത് മാറ്റിയെന്നും ജൂഡ് ആന്റണി റിലീസിന് ശേഷമുള്ള അഭിമുഖങ്ങളിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തിന്റെ ആഘോഷങ്ങൾക്കിടയിൽ ഈ പ്രഖ്യാപനം വീണ്ടും ഒരു ബ്ലോക്ബസ്റ്റർ മലയാള സിനിമയിൽ ഉണ്ടാകുമെന്ന വൻ പ്രതീക്ഷയിലേക്കാണ് വഴി തെളിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 14, 2023 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി; '2018' ന് ശേഷം ജൂഡിന്റെ ചിത്രത്തിൽ നായകനാകാൻ നിവിൻ പോളി