നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാർമ' ഡിസംബർ 19 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Last Updated:

ബോളിവുഡ് നടൻ രജത് കപൂർ രണ്ടര ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന 'ഫാർമ' ഡിസംബർ 19 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്

ഫാർമ വെബ് സീരീസ്
ഫാർമ വെബ് സീരീസ്
നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാർമ' (Pharma) ഡിസംബർ 19 മുതൽ ജിയോഹോട്ട്സ്റ്റാറിൽ. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ വെബ് സീരിസ് 'ഫാർമ' യുടെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു.
ബോളിവുഡ് നടൻ രജത് കപൂർ രണ്ടര ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന 'ഫാർമ' ഡിസംബർ 19 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാള ചിത്രം 'അഗ്നിസാക്ഷി'യിലൂടെ നടി ശോഭനയുടെ നായകനായി അദ്ദേഹം മുൻപ് അഭിനയിച്ചിരുന്നു. പി.ആർ. അരുണ്‍ ആണ് ഈ വെബ് സീരിസ് രചനയും സംവിധാനവും ചെയ്തിരിക്കുന്നത്. ഈ മെഡിക്കൽ ഡ്രാമ, Moviee Mill - ൻ്റ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് നിർമ്മിച്ചിരിക്കുന്നത്.
കെ.പി. വിനോദ് എന്ന മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന മെഡിക്കൽ ഡ്രാമ ചിത്രത്തിൽ ബിനു പപ്പു, നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, അലേഖ് കപൂർ തുടങ്ങിയ മികച്ച താരനിരയും അണിനിരക്കുന്നു.
advertisement
ശ്രീജിത്ത് സാരംഗിന്റെ കൃത്യമായ എഡിറ്റിംഗും അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണവും പ്രേക്ഷകർക്ക് പുതുമയാർന്ന അനുഭവം സമ്മാനിക്കുന്നു.
ഫാർമയുടെ വേൾഡ് പ്രീമിയർ 2024 നവംബർ 27-ന് വൈകുന്നേരം 4:45-ന് ഗോവയിലെ പനാജിയിൽ സ്ഥിതിചെയ്യുന്ന INOX-ൽ നടന്നിരുന്നു.
ഒക്ടോബറിൽ പ്രദർശിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്ന ഈ വെബ് സീരീസ്, ഈ മേഖലയിലെ മെഡിക്കൽ സെയിൽസ് പ്രതിനിധികൾ അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളെയും അതിനായി അവർ ഉപയോഗിക്കുന്ന തന്ത്രങ്ങളെയും എടുത്തുകാണിക്കുന്നു.
Summary: Nivin Pauly's first web series 'Pharma' will be available on JioHotstar from December 19. The trailer of the web series 'Pharma', inspired by true events, was released. Bollywood actor Rajat Kapoor's return to Malayalam cinema after a decade, 'Pharma' will start streaming from December 19. He had previously played the lead role of actress Shobhana in the Malayalam film 'Agnisakshi'. This web series is written and directed by P.R. Arun. This medical drama is produced by Krishnan Sethukumar under the banner of Moviee Mill.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാർമ' ഡിസംബർ 19 മുതൽ ജിയോഹോട്ട്സ്റ്റാറിൽ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement