Benz: ബെൻസിൽ വില്ലൻ വേഷത്തിൽ ഞെട്ടിച്ച് നിവിൻ പോളി

Last Updated:

രാഘവ ലോറൻസ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്

Nivin Pauly in Benz
Nivin Pauly in Benz
സംവിധായകൻ ലോകേഷ് കനകരാജ് കഥയെഴുതി ഭാ​ഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ബെൻസിൽ വില്ലൻ വേഷത്തിൽ ഞെട്ടിച്ച് മലയാളത്തിന്റെ സ്വന്തം നിവിൻ പോളി. നിവിൻ പൊളി ആദ്യമായിട്ടാണ് ഇത്രെയും വലിയ ഒരു ക്യാൻവാസിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്.
രാഘവ ലോറൻസ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. കൈദി, വിക്രം, ലിയോ എന്നി ചിത്രങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിലെ (LCU) യിലെ പുതിയ ചിത്രമാണ് ബെൻസ്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സായ് അഭയങ്കർ ആണ്. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോർജ് നിർവഹിക്കുന്നു. ഫിലോമിൻ രാജ് ചിത്രത്തിന്റെ എഡിറ്റിങ്ങും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു. അനൽ അരശ് ആണ് സംഘട്ടനസംവിധാനം. ഇന്ത്യയിലും വിദേശത്തുമായി 120 ദിവസത്തിലേറെ നീളുന്ന ചിത്രീകരണമായിരിക്കും നടക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Film/
Benz: ബെൻസിൽ വില്ലൻ വേഷത്തിൽ ഞെട്ടിച്ച് നിവിൻ പോളി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement