advertisement

Pharma | നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാർമ' ജിയോ ഹോട്ട്സ്റ്റാറിൽ

Last Updated:

ബോളിവുഡ് ഇതിഹാസം രജിത് കപൂർ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു

നിവിൻ പോളി, ഫാർമ
നിവിൻ പോളി, ഫാർമ
നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാർമ' ഉടൻ വരുന്നു ജിയോ ഹോട്ട്സ്റ്റാറിൽ ഉടൻ പ്രദർശന സജ്ജമാകും. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയതാണ് ഈ വെബ് സീരിസ്. ബോളിവുഡ് ഇതിഹാസം രജിത് കപൂർ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. പി.ആർ. അരുണ്‍ ആണ് ഈ വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ മെഡിക്കൽ ഡ്രാമ , മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് നിർമാണം.
കെ.പി. വിനോദ് എന്ന മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മെഡിക്കൽ ഡ്രാമയിൽ ബിനു പപ്പു, നരേൻ, മുത്തുമണി, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, അലേഖ് കപൂർ തുടങ്ങിയ മികച്ച താരനിരയും അണിനിരക്കുന്നു. ഫാർമയുടെ വേൾഡ് പ്രീമിയർ 2024 നവംബർ 27-ന് വൈകുന്നേരം 4:45-ന് ഗോവയിലെ പനാജിയിൽ സ്ഥിതിചെയ്യുന്ന INOX-ൽ നടന്നിരുന്നു.
ശ്രീജിത്ത് സാരങ്ങിന്റെ കൃത്യമായ എഡിറ്റിംഗും അഭിനന്ദൻ രാമാനുജത്തിന്റെ മനോഹരമായ ഛായാഗ്രഹണവും പ്രേക്ഷകർക്ക് ഒരു പുതുമയാർന്ന അനുഭവം സമ്മാനിക്കുന്നു.
advertisement
Summary: 'Pharma' marks the very first web series outing of actor Nivin Pauly in Malayalam. The series may start streaming on JioHotstar soon. Bollywood actor Rajit Kapoor makes a return to Malayalam with this series. The film is directed by Malayalam film director P.R. Arun. The medical drama also features Binu Pappu, Narain, Muthumani, Shruti Ramachandran, Veena Nandakumar, Alekh Kapoor among others
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Pharma | നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാർമ' ജിയോ ഹോട്ട്സ്റ്റാറിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement