'അങ്ങനെ, അർഹനായ ഒരു ബാലതാരമില്ലെന്ന് വിധികർത്താക്കൾ തീരുമാനിച്ചു'; 'സ്ഥാനാർത്തി ശ്രീക്കുട്ടൻ' ജൂറിയെ ഓർമിപ്പിച്ച് ആനന്ദ് മന്മഥൻ

Last Updated:

കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നുവെന്നും, ആ പ്രകടനത്തിന് ഒരു പരാമർശമെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ആനന്ദ് മന്മഥൻ ഫേസ്ബുക്കിൽ കുറിച്ചു

സ്ഥാനാർ‌ത്തി ശ്രീക്കുട്ടൻ
സ്ഥാനാർ‌ത്തി ശ്രീക്കുട്ടൻ
തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച ബാലതാരങ്ങളുടെ വിഭാഗത്തിൽ അവാർ‌ഡുകൾ ഇല്ലായിരുന്നു. ബാലതാരങ്ങളുടെ വിഭാഗത്തിൽ പരിഗണിക്കാൻ അർഹമായ എൻട്രികളൊന്നും വന്നില്ല എന്നായിരുന്നു ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ പ്രസ്താവന. എന്നാൽ ഈ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ ഉയരുകയാണ്.
ദേശീയ തലത്തിൽ വരെ ശ്രദ്ധേയമായ ‘സ്ഥാനാർത്തി ശ്രീക്കുട്ടൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിനീഷ് വിശ്വനാഥനും സഹതിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥനും ശക്തമായ വിയോജിപ്പുമായി രംഗത്തെത്തി. കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നുവെന്നും, ആ പ്രകടനത്തിന് ഒരു പരാമർശമെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ആനന്ദ് മന്മഥൻ ഫേസ്ബുക്കിൽ കുറിച്ചു. പുരസ്‌കാരം അർഹിക്കുന്ന എൻട്രികളൊന്നും ഇല്ലെന്ന് പറയുന്ന ലോകത്ത് അവർ തലയെടുപ്പോടെ നിൽക്കുന്നു എന്നാണ് വിനീഷ് വിശ്വനാഥൻ കുറിച്ചത്.
‘‘അങ്ങനെ, അർഹനായ ഒരു ബാലതാരമില്ലെന്ന് വിധികർത്താക്കൾ തീരുമാനിച്ചു. കഴിഞ്ഞ വർഷം നല്ല പെർഫോർമൻസുകൾ കാഴ്ച്ചവച്ച ബാല താരങ്ങൾ ഇല്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോൾ പറയണമെന്ന് തോന്നി.’’- ആനന്ദ് മന്മഥൻ കുറിച്ചു.
advertisement
ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിൽ കുട്ടികളുടെ വിഭാഗത്തിൽ ഒരു ചിത്രത്തെയും ബാലതാരമായും ആരെയും ജൂറി പരിഗണിച്ചിരുന്നില്ല. ഇതിന് മറുപടിയായി, ‘സ്ഥാനാർത്തി ശ്രീക്കുട്ടൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിനേഷ് വിശ്വനാഥൻ ഫേസ്ബുക്കിൽ കുറിച്ചത് വലിയ ശ്രദ്ധ നേടി. ‘അർഹിക്കുന്ന എൻട്രികളൊന്നും ‘ബെസ്റ്റ് ചൈൽഡ് ആക്ടർ’ വിഭാഗത്തിൽ ഇല്ലെന്ന ലോകത്ത്, അവർ തലയെടുപ്പോടെ നിൽക്കുന്നു.’- എന്നായിരുന്നു കുറിപ്പ്.
മത്സരവിഭാഗത്തിൽ ചിത്രം ഉണ്ടായിരുന്നില്ലേ എന്ന കമന്റുകൾക്ക് മറുപടിയായി ചിത്രം മത്സരത്തിന് അയച്ചിരുന്നു എന്ന മറുപടിയും വിനീഷ് നൽകി. ‘എല്ലാവരോടും കൂടി ഒരിക്കൽ കൂടി പറയുകയാണ്, കുട്ടികളുടെ സിനിമകളുടെ വിഭാഗത്തിൽ നമ്മുടെ സിനിമയും മത്സരത്തിന് ഉണ്ടായിരുന്നു.’ വിനീഷ് കുറിച്ചു. ഒട്ടേറെപേരാണ് സിനിമയിലെ താരങ്ങളെ പരിഗണിക്കാത്തതിനെതിരെയും വിനേഷിനും ആനന്ദ് മന്മഥനും പിന്തുണയുമായും രംഗത്തെത്തിയത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'അങ്ങനെ, അർഹനായ ഒരു ബാലതാരമില്ലെന്ന് വിധികർത്താക്കൾ തീരുമാനിച്ചു'; 'സ്ഥാനാർത്തി ശ്രീക്കുട്ടൻ' ജൂറിയെ ഓർമിപ്പിച്ച് ആനന്ദ് മന്മഥൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement